Breaking News:
ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ഇന്ത്യ.🏆 ഫൈനലില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ നിഷ്പ്രഭമാക്കി. ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീടമാണിത്. ജയത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചു.
ശ്രീനാരായണ ഗുരുദേവൻ്റെ 171 -ാം ജന്മദിനത്തിൻ്റെഭാഗമായ നടന്ന ചതയ ദിനാഘോഷം കൊടുവായൂർ വടക്കുംപാടം ശാഖയിൽ കെ.ബാബു MLA ഉദ്ഘാടനം നിർവ്വഹിക്കുന്നു.👇
ഞങ്ങളെ പാലക്കാട് കാണിക്കാമോ?.. അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് വിമാനത്താവളവും കൊച്ചി മെട്രോയും കാണിച്ചുകൊടുത്ത് നടൻ മമ്മൂട്ടി. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് വിനോദയാത്ര സംഘടിപ്പിച്ചത്. 👇
തിരുവോണ ദിവസം പാലക്കാട് കൊല്ലങ്കോട് ബെവ്കോ മദ്യശാലയിൽ മോഷണം; മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ ! വിവിധ ബ്രാൻഡുകളിലെ മദ്യക്കുപ്പികൾ 10 ചാക്കിൽകെട്ടി കടത്തി..
ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം ഇന്ന്. ചന്ദ്രഗ്രഹണത്തിനൊപ്പം ഇന്ന് രാത്രി “രക്തചന്ദ്രൻ” എന്നറിയപ്പെടുന്ന ചുവപ്പും ഓറഞ്ചും കലർന്ന് തിളങ്ങുന്ന പൂർണചന്ദ്രനെ കാണാം..👇