Breaking News:
ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് എച്ച്ഒയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. എസ്എച്ച്ഒയായകോഴിക്കോട്തൊട്ടില്‍പാലം സ്വദേശി ബിനു തോമസിനെയാണ് (52) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തലസ്ഥാനത്തെ ബിജെപി പ്രവർത്തകന്റെ മരണം അതീവദു:ഖകരമായെന്നും മരണത്തിന് ഇടയാക്കിയത് എന്താണെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞു !തിരുവനന്തപുരത്ത് ബിജെപി പ്രവര്ത്തകന് ആത്മഹത്യ ചെയ്തു!🌹
വയോധികനെ തെരുവുനായ കടിച്ചുകൊന്നു, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ. മംഗളൂരിലാണ് സംഭവം.
തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.