ഒരു പുതിയ സമരത്തിന് NCRPS ആഹ്വാനം ചെയ്തിരിക്കുകയാണ്. ടയർ വ്യവസായികൾ റബ്ബർ കർഷകർക്കെതിരെ നടത്തുന്ന ചൂഷണത്തിനെതിരെ മാർക്കറ്റിൽ നിന്ന് വിട്ടു നിന്ന് റബ്ബർ വില ഇടിക്കുന്നതിന് എതിരെ, നികുതി രഹിതമായി വൻതോതിൽ റബ്ബർ ഇറക്കുമതി ചെയ്ത്, റബ്ബർ കർഷകരെ ദ്രോഹിക്കുന്നതിനെതിരെയൊക്കെയാണ് സമരം. തല്ക്കാലത്തേയ്ക് റബ്ബർ വിൽക്കാതെ പിടിച്ചു വച്ച് 200 രൂപയെങ്കിലും വില ലഭിച്ചാലെ റബ്ബർ വിൽക്കൂ എന്നും കർഷകർ തീരുമാനമെടുക്കണമെന്നും NCRPS ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞദിവസം കോട്ടയത്ത് കൂടിയ പത്ര സമ്മേളനത്തിലാണ് സമരത്തിന് ആഹ്വാനം നൽകിയത്. സമരത്തിൽ എല്ലാ കർഷകരും പങ്കാളികളാകണമെന്നും NCRPS അറിയിച്ചു.
ആ