
നെന്മാറ പോത്തുണ്ടി റോഡിൽ നെല്ലിക്കുളങ്ങര കാവിനു സമീപം കഴിഞ്ഞദിവസം വൈകിട്ടാണ് അപകടം നടന്നത്. മണ്ണ് മാന്തി യന്ത്രം ഇരുചക്രവാഹനവും കൂട്ടിയിടിച്ച് റോഡിൽ തലയടിച്ച് വീണ പോത്തുണ്ടി അകമ്പാടം തോട്ടശ്ശേരി മാനസം വീട്ടിൽ രാജൻ (65) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുൻ തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കുപറ്റിയ രാജനെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രി മരിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് മണ്ണുമാന്തി യന്ത്രം ഡ്രൈവർ നിഷാന്തിനെതിരെ നെന്മാറ പോലീസ് കേസെടുത്തു.