നെന്മാറയിൽ മർദ്ദനത്തിൽ പരിക്കേറ്റ് മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ.

മർദ്ദനത്തിൽ പരിക്കേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നെന്മാറ കല്ലങ്കോട് സ്വദേശികളായ രമേഷ് (37), വൈശാഖ് (25 ) എന്നിവരെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു രണ്ടു പ്രതികളെ കൂടി കിട്ടാനുണ്ടെന്നും പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും നെന്മാറ പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി പുത്തൻ തറയിൽ നിന്നും നടന്നുവന്നിരുന്ന മുരളി മോഹനനുമായി പ്രതികൾ നെന്മാറ മുണ്ടിയൻ കാവിനു സമീപം വഴക്കിട്ടതിനെത്തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിൽ കഴിയവയെയാണ് തിങ്കളാഴ്ച പുലർച്ചെ നെന്മാറ പുഴക്കൽ തറ ചാത്തൻ കുളം വീട്, മുരളി മോഹനൻ (52) എന്ന കണ്ണൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.