കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് പരാതി.

എന്‍ ഒ.സി. ലഭിക്കാൻ കൈക്കൂലി നല്‍കിയെന്ന് ഉടമ ടി. വി. പ്രശാന്തന്‍ സമ്മതിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ചേരന്മൂലയിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് പരാതി നൽകി. എഐസിസി ഗവേഷണ വിഭാഗം കേരള ഘടകം ചെയർമാൻ ഡോ. ബി. എസ്. ഷിജുവാണ് പരാതി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ബി പി സി എല്‍. സി എം ഡി ജി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും അദ്ദേഹം കത്തയച്ചു.