കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫെറോനാ സംഗമം.

കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫെറോന സംഗമം നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടന്നു. ഡയറക്ടർ ഫാ. ചെറിയാൻ അഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഫെറോനാ പ്രസിഡന്റ് ജോബ് ജോൺ നെടുങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി, ഫാദർ ക്രിസ് കോയിക്കാട്ടിൽ, രൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ബോബി ബാസ്റ്റിൻ, ജോസ് മുക്കട, കെ.എഫ്.ആന്റണി, ജെറിൻ കുറ്റിക്കാടൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ദിപു മാത്യു കവളക്കാട്ടിൽ (പ്രസിഡന്റ്‌), സുജി ഇടയിലത്തുണ്ടിൽ (സെക്രട്ടറി), നൈജു വടാശ്ശേരി (വൈസ് പ്രസിഡന്റ്‌), ലില്ലി മാത്യു (ജോയിന്റ് സെക്രട്ടറി), ജോൺസൻ ചെറുപറമ്പിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.