സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഏതാനും ആഴ്ചകൾക്ക്മുമ്പാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഈ ഉത്തരവിനെതിരായ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. പ്രവൃത്തി ദിനങ്ങൾ സർക്കാരിന് ഏകപക്ഷീയമായി വർദ്ധിപ്പിക്കാൻ ആകില്ലെന്നും, പ്രവൃത്തിദിനങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവരുമായി ചർച്ച നടത്തണമെന്നും നിർദ്ദേശിച്ചായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. ഇതിനെ തുടർന്നാണ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രവൃത്തി ദിനങ്ങൾ വർദ്ധിപ്പിച്ചതിലും, ശനിയാഴ്ച പ്രവൃത്തി ദിവസം ആക്കിയതിലും വലിയ പ്രതിഷേധമാണ് അധ്യാപക സംഘടനകളിൽ നിന്നും ഉണ്ടായത്. ഇതേ തുടർന്ന് അധ്യാപ സംഘടന നൽകിയ കേസിലാണ്, ശനിയാഴ്ച പ്രവൃത്തി ദിനം ആക്കിയത് റദ്ദാക്കി കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് വന്നത്.