സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; പണപ്പിരിവ് ആവശ്യപ്പെട്ടുള്ള സംഘടനാനേതാവിൻ്റെ ശബ്ദരേഖ പുറത്ത് മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിൻ്റെ ശബ്ദരേഖ പുറത്ത്. ഡ്രൈഡേ ഒഴിവാക്കാനും മറ്റ്ഇളവുകൾക്കുമായാണ് കോഴ ആവശ്യപ്പെട്ടത്.

ഡ്രൈഡേ ഒഴിവാക്കാനും മറ്റ്ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തിൽ കോഴ ആവശ്യപ്പെട്ടു കൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡൻ്റും ഇടുക്കി ജില്ലാ പ്രസിഡൻ്റുമായ അനിമോൻ്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം.