പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ മകൻ മേഘജ് (18), രവീന്ദ്രൻ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 നാണ് സംഭവം. വീടിനടുത്ത് ക്വറിക്ക് സമീപത്ത് കൂടെ നടന്നു പോകുന്നതിനിടയില്‍ മേഘജ് കാല്‍ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് കോങ്ങാട് അഗ്നിശമന സേനയെത്തി തിരച്ചില്‍ നടത്തി ആദ്യം മേഘജിന്റെയും പിന്നീട് അഭയിന്റെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുലാപ്പറ്റ എം.എൻ.കെ.എം സ്കൂളില്‍ നിന്നും ഈവർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥിയാണ് മേഘജ്. നെഹ്‌റു കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് അഭയ്.