അച്ഛൻ പോക്‌സോ കേസിൽ അറസ്റ്റിലായ വിഷത്തിൽ മകൻ ആത്മഹത്യ ചെയ്തു.

ആലത്തൂർ: അച്ഛൻ പോക്‌സോ കേസിൽ അറസ്റ്റിലായ വിഷത്തിൽ മകൻ ആത്മഹത്യ ചെയ്തു. തരൂർ ചേലക്കാട്ടുകുന്ന് വീട്ടിൽ അജിത്താണ് (23) തൂങ്ങിമരിച്ചത്. അജിത്തിന്റെ അച്ഛൻ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്‌സോ കേസിൽ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളത്തായിരുന്ന അജിത്ത് വിവരമറിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തി. ചൊവ്വാഴ്ച രാവിലെ വാതിൽ പൊളിച്ച് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് അത്തിപ്പൊറ്റ ശ്മശാനത്തിൽ. അമ്മ: വിദ്യ. സഹോദരങ്ങൾ: ശരത്ത് (കോഴിക്കോട്), സുജിത്ത് (ഗൾഫ്).സ്വാമിനാഥനെ കോടതി ചൊവ്വാഴ്ച വൈകീട്ട് റിമാൻഡ് ചെയ്തു.