ടൂര്‍പോകാന്‍അനുവദിച്ചില്ല; അഞ്ചാം തരം വിദ്യാര്‍ഥി തൂങ്ങിമരിച്ചു

മണ്ണാർക്കാട്  എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടത്. സകൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകാന്‍ റിഥാനെ അനുവദിച്ചില്ലെന്നതാണത്രെ ആത്മഹത്യക്ക് മരണകാരണം പറയുന്നത്.