അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ മോദി പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം ഗവർണറും യോഗിയും ആർഎസ്എസ് മേധാവിയും ചടങ്ങിൽ പങ്കെടുത്തു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12.30 നാണ് പ്രാണ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി കഴിഞ്ഞു. വി വി ഐ പി കളായ ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയതിനാൽ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിന്നത്.