പ്രഭാത വാർത്തകൾ*_

         _*


            _*2023 ഡിസംബർ 28*_
            _*1199 ധനു 12*_
        _*1445 ജമാദുൽ ആഖിർ 14*_


                   _*വ്യാഴം*_


———————>>>>>>>>>

?️ സര്‍ക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവര്‍ണര്‍ ഇന്ന് ദില്ലിയില്‍ നിന്ന് തലസ്ഥാനത്തേക്ക്
തിരിച്ചെത്തും.നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും.അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്‌എഫ്‌ഐയുടെ അറിയിപ്പ്. ഗവര്‍ണര്‍ തിരിച്ചെത്തുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

?️ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ ഭര്‍ത്തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.ഭര്‍ത്താവ് എരുവേലി സ്വദേശി ഷൈജുവിനെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഇതേ ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തതിലൂടെ കൊലപാതകം വ്യക്തമായി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.തിങ്കളാഴ്ച്ചയാണ് ശാരിയെന്ന യുവതിയെ ചോറ്റാനിക്കരയിലെ ഭര്‍ത്തൃവീട്ടില്‍ മരിച്ചത്. കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശാരിയെ ആശുപത്രിയിലെത്തിച്ചതെന്നായിരുന്നു സംഭവത്തില്‍ ഭര്‍ത്താവ് ഷൈജുവിന്റെ മൊഴി. ഇത് പ്രകാരം ശാരി ആത്മഹത്യ ചെയ്തെന്നായിരുന്നു ആദ്യത്തെ നിഗമനം. പിന്നീട് വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. സംശയം തോന്നിയ പൊലീസ് കേസില്‍ പ്രത്യേക അന്വേഷണം നടത്തി.തുടക്കത്തില്‍ ഭര്‍ത്താവ് നല്‍കിയ മൊഴി കളവാണെന്ന് വിശദമായ അന്വേഷണത്തില്‍ വ്യക്തമായെന്ന് ചോറ്റാനിക്കര പൊലീസ് പറയുന്നു. ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന ഷൈജു, പിന്നീട് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിനായി ഷാളുകള്‍ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലില്‍ ശാരിയുടെ മൃതദേഹം കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോള്‍, ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് മൃതദേഹം ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

?️ എച്ച്‌ ഡി ദേവഗൗഡയുമായും സികെ നാണുവുമായും സഹകരിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാൻ ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനം.സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ആണ് തീരുമാനം. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തിലും കൊടിയിലും ഇപ്പോഴും സംസ്ഥാന ഘടകത്തിന് ധാരണയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.സംസ്ഥാന ജെഡിഎസ് നേതൃത്വത്തെ വെട്ടിലാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് സികെ നാണു കത്ത് നല്‍കിയിരുന്നു. എച്ച്‌ ഡി ദേവ ഗൗഡയെ പുറത്താക്കിയ ശേഷം താനാണ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെന്നാണ് സികെ നാണു അറിയിച്ചത്. എൻഡിഎ വിരുദ്ധ നിലപാടുള്ള ജെഡിഎസ് തങ്ങളുടേതാണ്. അല്ലാത്തവര്‍ക്ക് എല്‍ഡിഎഫില്‍ സ്ഥാനമില്ലെന്നും നാണു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസ് കേരള ഘടകത്തിന് തങ്ങളുടെ നിലപാടില്‍ അടിയന്തിരമായി തീരുമാനം എടുക്കേണ്ടി വന്നത്. പുതിയ നീക്കത്തിലൂടെ തത്കാലം എല്‍ഡിഎഫില്‍ ഉയര്‍ന്ന പ്രതിസന്ധി മറികടക്കാമെങ്കിലും പാര്‍ട്ടി ചിഹ്നവും കൊടിയും നിയമസഭാംഗത്വവും അടക്കമുള്ളവ വരും നാളുകളില്‍ കൂടുതല്‍ പ്രതിസന്ധിയാകും.

?️ സംസ്ഥാനത്ത് വിപണി ഇടപെടലിനായി സപ്ലൈകോക്ക് അടിയന്തരമായി 500 കോടി അനുവദിക്കണമെന്ന ആവശ്യവുമായി ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രിയെ സമീപിച്ചു.2016 മുതല്‍ സബ്സിഡി ഇനത്തില്‍ സാധനങ്ങള്‍ നല്‍കിയ വകയില്‍ 1525 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ വകയില്‍ 500 കോടിയെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.കഴിഞ്ഞ ആറുമാസം സാധനങ്ങള്‍ നല്‍കിയ വകയില്‍ 800 കോടിയോളം രൂപ ഇതരസംസ്ഥാനക്കാരായ വിതരണക്കാര്‍ക്കടക്കം സപ്ലൈകോ നല്‍കാനുണ്ട്. പണം നല്‍കാതെ വന്നതോടെ സാധനങ്ങല്‍ നല്‍കുന്ന ഫുഡ് ഗ്രെയിൻസ് പള്‍സസ് ആൻഡ് സ്പൈസസ് സപ്ലൈയേഴ്സ് അസോസിയേഷൻ (എഫ്.ജി.പി.എസ്.എസ്.എ) സപ്ലൈകോയുടെ ഇ- ടെൻഡര്‍ ബഹിഷ്‌കരിച്ചത് ക്രിസ്മസ്- പുതുവത്സര ചന്തകളെ ബാധിച്ചിരുന്നു.പണം ആവശ്യപ്പെട്ട് പലതവണ ധനവകുപ്പിനെ സമീപിച്ചെങ്കിലും വിപണി ഇടപെടലിനായി 17.63 കോടി മാത്രമാണ് നല്‍കിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.അതേസമയം, 13 ഇന സബ്സിഡി സാധനങ്ങളുടെ വില വര്‍ധന ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച്‌ ഭക്ഷ്യവകുപ്പ് നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. നിലവില്‍ പൊതുവിപണിയുടെ വിലയെക്കാളും പരമാവധി 30 ശതമാനം വരെ സാധനങ്ങള്‍ വിലക്കുറച്ച്‌ വില്‍ക്കാമെന്നാണ് ഭക്ഷ്യസെക്രട്ടറി കെ.അജിത് കുമാര്‍, സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ, ആസൂത്രണ കമീഷൻ അംഗം ഡോ.കെ. രവി രാമൻ എന്നിവരടങ്ങിയ സമിതി സര്‍ക്കാറിന് നല്‍കിയ ശിപാര്‍ശകളില്‍ ഒന്ന്. അങ്ങനെയെങ്കില്‍ നിലവിലെ സബ്സിഡി സാധനങ്ങളില്‍ മുളകിനായിരിക്കും കൂടുതല്‍ വില വര്‍ധനയുണ്ടാകുന്നത്. മുളകിന് നിലവില്‍ 250 രൂപയാണ് ശരാശരി വില. സപ്ലൈകോയില്‍ 75 രൂപക്കാണ് വില്‍ക്കുന്നത്. വിലവര്‍ധനയെ തുടര്‍ന്ന് ഇത്തവണ ക്രിസ്മസ്-പുതുവത്സര ചന്തയില്‍ പോലും കാര്‍ഡിന് 250 ഗ്രാം മുളകാണ് നല്‍കിയിരുന്നത്. പുതിയ വിപണി വില അനുസരിച്ച്‌ അതില്‍ 25 ശതമാനം കുറച്ച്‌ സബ്സിഡി വില നിശ്ചയിച്ചാല്‍ സപ്ലൈകോയില്‍ മുളകിന് 187.50 രൂപയാകും. പഴയ വിലയുടെ ഇരട്ടിയിലേറെ വര്‍ധന. 45 രൂപക്കു വില്‍ക്കുന്ന കടലക്ക് 135 രൂപ വരെ ആയേക്കാം. ഉഴുന്ന് 66ല്‍നിന്നും 100- 105ലെത്തും. വില വര്‍ധനയുടെ ഭാരം കൂടുതല്‍ അനുഭവപ്പെടാതിരിക്കാൻ സബ്സിഡി സാധനങ്ങളുടെ എണ്ണം കൂട്ടണമെന്നും നിര്‍ദേശമുണ്ട്.

?️ വിമാന യാത്രക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു. കടപ്ര പരുമല താഴ്ചയില്‍ വീട്ടില്‍ പത്രോസ് മത്തായി(53) ആണ് മരിച്ചത് . ഉസ്ബാകിസ്ഥാനില്‍ നിന്നും നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം.ഭാര്യ: അന്നമ്മ പത്രോസ്. മക്കള്‍: ആല്‍ബിൻപത്രോസ്, അലീന പത്രോസ്. സംസ്കാരം 29 വെള്ളിയാഴ്ച, രാവിലെ 11 നു പരുമല സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും.

?️ പത്തനംതിട്ട-അടൂര്‍ റോഡില്‍ കൈപ്പട്ടൂര്‍ തെരുവ് ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച്‌ കുട്ടികളടക്കം 63 പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച വൈകീട്ട് 3.15ഓടെയാണ് അപകടം. പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസും തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തിന് പോയ സൂപ്പര്‍ ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ 36 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 22 പേരെ അടൂര്‍ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റാന്നി ഡിപ്പോയിലെ മുണ്ടക്കയം ബസിന്റെ ഡ്രൈവര്‍ ജിജി സക്കറിയയെ (42) കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ സീറ്റിനും സ്റ്റിയറിങ്ങിനും ഇടയില്‍ കുടുങ്ങിയ ഡ്രൈവറുടെ തുടയെല്ല് തകര്‍ന്നു. പത്തനംതിട്ടയില്‍നിന്ന് അഗ്നിരക്ഷാസേന എത്തി സ്റ്റിയറിങ് മുറിച്ചുനീക്കിയാണ് ഡ്രൈവറെ പുറത്തെടുത്തത്.

?️ വാകേരിക്ക് സമീപം സി.സിയില്‍ വീണ്ടും കടുവയിറങ്ങി. കൂട്ടില്‍ കെട്ടിയിട്ട കര്‍ഷകന്‍റെ ആടിനെ കടുവ കൊന്നു.ആവയല്‍ സ്വദേശി വര്‍ഗീസ് എന്ന കര്‍ഷകന്റെ ആടിനെയാണ് കൊന്നത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. പ്രദേശവാസിയായ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞദിവസം കടുവ കൊന്നിരുന്നു. ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് വീണ്ടും കടുവയിറങ്ങിയത്. സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.സുരേന്ദ്രന്‍റെ തൊഴുത്തിലെത്തിയാണ് കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തൊഴുത്തില്‍ പശുവും ഉണ്ടായിരുന്നു. എന്നാല്‍, കയര്‍ പൊട്ടിച്ച്‌ ഓടിയതോടെ പശു രക്ഷപ്പെട്ടു. വാകേരി കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനെ കടുവ കടിച്ചുകൊന്നതിനെ തുടര്‍ന്ന് മേഖലയാകെ ഭീതിയിലായിരുന്നു.

?️ ശബരിമലയിലെ മണ്ഡലകാല വരവ് 241.71 കോടി രൂപയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്.മുൻ വര്‍ഷത്തേക്കാള്‍ 18.72 കോടി രൂപ അധികമാണ് ഈ വര്‍ഷത്തെ വരവ്. 222.98 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വരവ്. കുത്തക ലേലം വഴി ലഭിച്ച വരുമാനംകൂടി ചേര്‍ത്തതാണ് ഈ കണക്ക്. 37.40 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ ലഭിച്ചത്.കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കണക്കില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കാണിക്കയായി ലഭിച്ച നാണയങ്ങള്‍, നിലക്കലിലെ പാര്‍ക്കിങ് ഫീസ് എന്നിവകൂടി ചേര്‍ക്കുമ്പോള്‍ വരുമാനത്തില്‍ ഇനിയും മാറ്റമുണ്ടാകുമെന്നും സന്നിധാനം ദേവസ്വം ഗെസ്റ്റ്ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്‍റ് പറഞ്ഞു.

?️ മുഖ്യമന്ത്രി നടത്തിയ ഓണസദ്യക്ക് വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ച്‌ ധനവകുപ്പ്. 7.86 ലക്ഷമാണ് അധിക ഫണ്ടായി അനുവദിച്ചത്.ട്രഷറി നിയന്ത്രണം നിലനില്‍ക്കെ ഈ മാസം 13നാണ് തുക അനുവദിച്ച്‌ ഉത്തരവിറങ്ങിയത്.ആഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തില്‍ വെച്ചായിരുന്നു പൗര പ്രമുഖര്‍ക്ക് മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്. 19 ലക്ഷം രൂപയായിരുന്നു ചെലവ്. ഡിസംബര്‍ 13ന് 7.86 ലക്ഷം കൂടി അനുവദിച്ചതോടെ ചെലവ് 26 ലക്ഷം രൂപ ആയി ഉയര്‍ന്നു. 15,400 രൂപയാണ് ഓണസദ്യയുടെ ക്ഷണക്കത്ത് അടിക്കാൻ ചെലവഴിച്ചത്.

?️ തൃശൂര്‍ നഗരത്തിലെ അരിയങ്ങാടിയിലെ സ്ഥാപനത്തില്‍നിന്ന് പട്ടാപ്പകല്‍ രണ്ടു ലക്ഷം രൂപ മോഷ്ടിച്ച സംഘത്തിലെ മൂന്നുപേര്‍ ബംഗളൂരുവില്‍ പൊലീസ് പിടിയിലായി.ഇടുക്കി കുമളി അമരാവതി സ്വദേശി പനംപറമ്പില്‍ അലൻ തോമസ് (22), ഈരാറ്റുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടില്‍ അമല്‍ ജോര്‍ജ് (22), എരട്ടേല്‍ വീട്ടില്‍ അശ്വിൻ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അന്തര്‍ജില്ല മോഷണസംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഷാഡോ പൊലീസും ടൗണ്‍ ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.ഇക്കഴിഞ്ഞ ഡിസംബര്‍ 17ന് അരിയങ്ങാടിയിലെ പ്രിന്റിങ് സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. ഷട്ടര്‍ പകുതി താഴ്ത്തി തൊട്ടടുത്ത സ്വന്തം സ്ഥാപനത്തിലേക്ക് ജീവനക്കാര്‍ പോയ സമയം ഓഫിസിന്റെ അകത്തു കടന്ന പ്രതികള്‍ മേശയിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ കവരുകയായിരുന്നു. പ്രതികള്‍ക്കെതിരെ വിവിധ ജില്ലകളില്‍ ബൈക്ക് മോഷണ കേസുകളും നിരവധി മോഷണ കേസുകളും നിലവിലുണ്ട്. എറണാകുളത്തുനിന്ന് ബസില്‍ തൃശൂരിലെത്തിയ സംഘം അരിയങ്ങാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കറങ്ങി നടന്ന പ്രതികള്‍ ഒടുവില്‍ ഷട്ടര്‍ പാതി താഴ്ത്തിയ സ്ഥാപനത്തില്‍ കയറുകയായിരുന്നു. പണം തട്ടിയശേഷം ട്രെയിൻ മാര്‍ഗമാണ് ഇവര്‍ ബംഗളൂരുവിലേക്ക് കടന്നത്. വിദ്യാര്‍ഥികളെന്ന വ്യാജേനയാണ് ഇവര്‍ മുറിയെടുത്തത്.സമാനരീതിയില്‍ മോഷണം നടത്തുന്നവരെ കുറിച്ച അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചത്. ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനും, ആഡംബര ജീവിതത്തിനുമാണ് ഇവര്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. ഇവരില്‍നിന്ന് വിലപിടിപ്പുള്ള ആറ് മൊബൈല്‍ ഫോണുകളും ആഡംബര വസ്തുക്കളും കണ്ടെടുത്തു. പ്രതികളെ തൃശൂരിലെത്തിച്ച്‌ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ എൻ.ജി. സുവ്രതകുമാര്‍, എ.എസ്.ഐമാരായ ടി.വി. ജീവൻ, എം.പി. ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.ജെ. പ്രഭാത്, സിവില്‍ പൊലീസ് ഓഫിസര്‍ ഷിബിൻ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

?️ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയ രീതിയില്‍ ജെ.ബി. കോശി കമീഷൻ റിപ്പോര്‍ട്ടും നടപ്പാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി വി.അബ്ദുറഹിമാൻ. കമീഷൻ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച്‌ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ന്യൂനപക്ഷ ദിനാചരണം ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു.കമീഷൻ റിപ്പോര്‍ട്ടിലെ ശിപാര്‍ശയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ മുഴുവൻ വകുപ്പുകളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ സ്വരൂപിച്ച്‌, യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്ത് പരിഹരിക്കാനാണ് തീരുമാനം. ബാബരിമസ്ജിദിന്‍റെ സ്ഥാനത്ത് ക്ഷേത്രം പണിയുന്നതിനെ സര്‍ക്കാര്‍ തന്നെ സ്പോണ്‍സര്‍ ചെയ്യുന്നത് മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ക്ക് ദുഃഖകരമാണ്.ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്‍റെ നിലപാട് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മുത്തലാഖ്, പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇടതുപക്ഷമെടുത്തത് മതേതര സംവിധാനത്തിന് ആരോഗ്യകരമായ നിലപാടാണെന്നും മന്ത്രി പറഞ്ഞു. മുൻ മന്ത്രി ആന്‍റണി രാജു എം.എല്‍.എ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ. അദീല അബ്ദുല്ല, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എസ്. രഘുവരൻ തുടങ്ങിയവര്‍ സംസാരിച്ചു.

?️ പശ്ചിമഘട്ടത്തില്‍ അത്യപൂര്‍വമായ യൂറേഷ്യൻ നീര്‍നായെ കേരളത്തില്‍ ആദ്യമായി കണ്ടെത്തി. ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് ഇവയെ കണ്ടെത്തിയത്.ലൂട്ര ലൂട്ര എന്നാണ് ശാസ്ത്രനാമം. ഇതോടെ കേരളത്തില്‍ കാണപ്പെടുന്ന നീര്‍നായ് ഇനങ്ങള്‍ മൂന്നായി. നാട്ടു നീര്‍നായ്, മല നീര്‍നായ് എന്നിവയാണ് മറ്റുരണ്ടെണ്ണം. സസ്തനി വിഭാഗത്തിലുള്ള യൂറേഷ്യൻ നീര്‍നായ്ക്കള്‍ ഉള്‍ക്കാടുകളിലെ ചെറിയ അരുവികളെ ആശ്രയിച്ചു കഴിയുന്നവയാണ്. നാണംകുണുങ്ങികളും രാത്രിമാത്രം ഇര തേടുന്നവയുമാണ് ഇവ.

?️ വിശ്വാസപരമായ വിഷയങ്ങളില്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചതിന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പടെ പണ്ഡിതന്മാര്‍ക്ക് നേരെ ധിക്കാരസ്വരത്തോടെ വിമര്‍ശിച്ച്‌ മന്ത്രി വി.അബ്ദുറഹ്മാന്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹവും അങ്ങേയറ്റം അപലപനീയവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിശ്വാസികള്‍ പുലര്‍ത്തേണ്ട ജാഗ്രതയും, മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മതത്തിന്‍റെ നിലപാടുകളും ഉദ്‌ബോധിപ്പിക്കുന്ന പണ്ഡിതന്‍മാരെ വിമര്‍ശിക്കുന്ന മന്ത്രിയുടെ നടപടി അജ്ഞതയാണ്. മതവിശ്വാസത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടും അനുഷ്ഠിച്ചുമാണ് സമുദായം മാനവിക സൗഹാര്‍ദവും മൈത്രിയും കാത്തുസൂക്ഷിക്കുന്നത്.വിശ്വാസ, അനുഷ്ഠാന കാര്യങ്ങളെ മതത്തിന്‍റെ ചിട്ടയോടെ കാത്തുസൂക്ഷിച്ചുകൊണ്ട്, മാനവിക സമൂഹത്തില്‍ പരസ്പരമൈത്രിയും സൗഹൃദവും നിലനിര്‍ത്താന്‍ സാധ്യമാണ്. പണ്ഡിതന്‍മാരും സമുദായ നേതൃത്വവും എക്കാലത്തും പിന്തുടരുന്നതും സമൂഹത്തെ ബോധവത്കരിക്കുന്നതും ഇതേ രീതിയിലാണ്. ഇതേക്കുറിച്ച്‌ പഠിക്കാന്‍ ശ്രമിക്കാതെ ആരയെങ്കിലും പ്രീതിപ്പെടുത്താന്‍ പ്രസ്താവനയിറക്കുന്നത് ബാലിശമാണ്. ന്യൂനപക്ഷ വകുപ്പിന്‍റെ അധികാരത്തെ ചൂണ്ടിക്കാട്ടി പണ്ഡിതന്മാരെ ജയിലിലടക്കാന്‍ തിട്ടൂരമിറക്കുന്ന മന്ത്രി സ്വയം കോടതി ചമയരുതെന്നും എസ്.കെ.എസ്.എസ്.എഫ് ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസിഡന്‍റ് നിയാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.

?️ സ്ത്രീ നാടക വേദിയായ നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന് തിരുവനന്തപുരത്ത് തിരശീല ഉയര്‍ന്നു.വൈകീട്ട് ഭാരത് ഭവനില്‍ ശ്രീലങ്കൻ നാടക പ്രവര്‍ത്തക റുവന്തി ഡെ ചിക്കേര നാടകോത്സവം ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങില്‍ ഹരി കിഷോര്‍, വി.സി ബിന്ദു, നിരീക്ഷയുടെ പ്രവര്‍ത്തകരായ സുധി ദേവയാനി, രാജ രാജേശ്വരി, എസ്.കെ മിനി തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ മന്ത്രി ജെ. ചിഞ്ചു റാണി പാളയം കണ്ണിമേറ മാര്‍ക്കറ്റില്‍ നാടക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഫെസ്റ്റിവല്‍ ബുക്ക് ചണ്ഡിഗഡിലെ നാടക പ്രവര്‍ത്തക ദബിന രക്ഷിത് ചടങ്ങില്‍ പ്രകാശനം ചെയ്തു.തുടര്‍ന്ന് പാളയം മാര്‍ക്കറ്റ് പരിസരത്ത് വച്ച്‌ വലിയതുറയിലെ മത്സ്യവിപണന രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയുടെ ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം അവതരിപ്പിച്ചു. മൂന്നു ദിവസത്തെ നാടകോത്സവത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അസമീസ് ഉള്‍പ്പെടെയുള്ള ഭാഷകളിലെ 11 നാടകങ്ങളാണുള്ളത്.ആദ്യ ദിവസമായ ഇന്ന് ദെബിന രക്ഷിത് സംവിധാനം ചെയ്ത ദ കേജ് എന്ന ഹിന്ദി നാടകവുംഡോ. സവിതാ റാണി സംവിധാനം ചെയ്ത നോഷൻസ് എന്ന ഏകപാത്ര നാടകവും അരങ്ങിലെത്തി. രണ്ടാം ദിവസമായ നാളെ ബര്‍ണാളി മേഥി സംവിധാനം ചെയ്ത ബേണ്‍ ഔട്ട് എന്ന അസ്സമീസ് നാടകം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ജ്യോതി ദോഗ്ര സംവിധാനം ചെയ്ത മാംസ്, അന്തരിച്ച ത്രിപുരാരി ശര്‍മ്മ സംവിധാനം ചെയ്ത രൂപ് അരൂപ്, അഷിത സംവിധാനം ചെയ്ത ദ എഡ്ജ്, രേഷ്മ രാജന്റെ സോളോ പെര്‍ഫോമൻസ് വയലറ്റ് വിൻഡോസ്, നിരീക്ഷയുടെ ബിയോണ്ട് ദ ഷാഡോസ്, കുടുംബശ്രീ നാടകവിഭാഗമായ രംഗശ്രീ കമ്മ്യൂണിറ്റി തിയറ്ററിന്റെ മായ്‍ക്കപ്പെടുന്നവര്‍ തൃശ്ശൂര്‍ , ആശ വര്‍ക്കര്‍മാരുടെ പെണ്‍പെരുമ എന്നീ നാടകങ്ങളും മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും.

?️ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ പൊലീസ് നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയൻ ശക്തമായി പ്രതിഷേധിച്ചു.ഡി.ജി.പിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് നടപടി.ജനം ടി.വി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്കാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഗൂഢാലോചന, അതിക്രമിച്ചു കയറല്‍, സംഘം ചേരല്‍, കലാപ ശ്രമം, പോലീസ് ഡ്യൂട്ടി തടസെപ്പടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

?️ പോത്തൻകോട് 36 ദിവസമായ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലീസ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞിനെ വളര്‍ത്താൻ സാധിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമ്മ സുനിത പൊലീസിന് മൊഴി നല്‍കി.സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞിന്‍റെ നൂലുകെട്ട് പോലും നടത്താനായില്ല. മതിയായ തൂക്കമില്ലാതിരുന്ന കുഞ്ഞിന് വൃക്കരോഗമുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മികച്ച ചികിത്സ നല്‍കി കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യവുമില്ല. മൂത്ത കുട്ടിയെ വളര്‍ത്തുന്നത് തന്നെ വളരെ ബുദ്ധിമുട്ടിയാണെന്നും സുനിത പൊലീസിനോട് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് 36 ദിവസം മാത്രം പ്രായമായ ആണ്‍ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ സുനിത എടുത്തുകൊണ്ട് പോകുമ്പോള്‍ കുഞ്ഞിന്‍റെ കരച്ചിലോ മറ്റോ സമീപത്തുണ്ടായിരുന്ന മുത്തശ്ശി കേട്ടിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പിന്നില്‍ അമ്മയാണെന്ന സംശയം പൊലീസിന് ഉണ്ടായത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ സുനിത കുറ്റസമ്മതം നടത്തുകയായിരുന്നു.

?️ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായി.സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എം.വി. ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്.കണ്ണൂരിലാണ് സ്വപ്ന ഹാജരായത്. കൊച്ചിയില്‍ ഹാജാരാകാൻ അനുവദിക്കണമെന്ന സ്വപ്നയുടെ ഹരജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സ്വപ്നയോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. തനിക്ക് ഭീഷണിയുള്ളതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ തളിപ്പറമ്പില്‍ പോകാനാകില്ലെന്നായിരുന്നു സ്വപ്നയുടെ വാദം.നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിജേഷ് പിള്ള വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം.

?️ അവധിദിനങ്ങളെത്തിയതോടെ സഞ്ചാരികള്‍ കൊച്ചിയിലേക്ക് ഒഴുകുന്നു. ക്രിസ്മസ് ദിനത്തില്‍ നഗരത്തിലും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് യാത്രക്കാരാണെത്തിയത്.ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികള്‍ ഇതില്‍ ഉള്‍പ്പെടും. കൊച്ചിൻ കാര്‍ണിവലിന്‍റെ വരവ് അറിയിച്ച്‌ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായതോടെ ഫോര്‍ട്ടുകൊച്ചിയിലേക്ക് സഞ്ചാരികളുടെ വരവ് കൂടി. മറൈൻഡ്രൈവും ക്വീൻസ് വാക്ക് വേയും സുഭാഷ് പാര്‍ക്കും നഗരത്തിലെ മാളുകളും വൈകുന്നേരങ്ങളില്‍ തിരക്കിലമരുന്നു.രാത്രിയില്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ ആസ്വദിക്കാനും നൂറുകണക്കിന് ആളുകളാണെത്തുന്നത്. മറൈൻഡ്രൈവില്‍ നടക്കുന്ന ഫ്ലവര്‍ഷോ, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടരുന്ന സരസ് മേള എന്നിവിടങ്ങളിലും തിരക്കേറുകയാണ്.

?️ റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിനടുത്ത കൂവാത്തീന്‍റവിട സുധീഷ് കുമാര്‍ (49) ആണ് മരിച്ചത്.താഴെ ചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.

?️ അയോധ്യയിലെ രാമക്ഷേത്ര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോയെന്ന് ക്ഷണം ലഭിച്ച നേതാക്കള്‍ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ഡോ.ശശി തരൂര്‍ എം.പി. ചടങ്ങിലേക്ക് തനിക്ക് ക്ഷണമില്ലെന്നും കോണ്‍ഗ്രസിലെ നാലോ അഞ്ചോ നേതാക്കള്‍ക്ക് മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജില്ല നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ബുധനാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.ചടങ്ങില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അതിനെ ചിലര്‍ രാഷ്ട്രീയസന്ദേശമായി കണക്കാക്കും. ഒരു ഹിന്ദുഭക്തൻ എന്ന നിലയില്‍ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞ് ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥന നടത്തും. തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം സന്ദര്‍ശിക്കില്ല. കോണ്‍ഗ്രസില്‍ മതവിശ്വാസത്തിന് വിലക്കില്ല. എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാം. സീതാറാം യെച്ചൂരിക്കും സി.പി.എമ്മിനും അവരുടേതായ നിലപാടുണ്ട്. കോണ്‍ഗ്രസിന്‍റെ നിലപാട് വ്യത്യസ്തമാണ്. ക്ഷേത്ര നിര്‍മാണമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലാണ് സര്‍ക്കാറിന്‍റെ ചുമതല. രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജ മുതല്‍ ക്ഷേത്ര നിര്‍മാണം വരെ ബി.ജെ.പി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. ഇപ്പോള്‍ സമര്‍പ്പണച്ചടങ്ങും അവര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലും ബി.ജെ.പിയെ സഹായിക്കും. കോണ്‍ഗ്രസ് ഇതുവരെ ലോക്സഭ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടില്ല.തിരുവനന്തപുരത്ത് തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയാല്‍ കഴിഞ്ഞ 15 വര്‍ഷത്തെ പ്രവര്‍ത്തനം മുൻനിര്‍ത്തി വോട്ട് ചോദിക്കും. ബി.ജെ.പിയുടെ ആര് മത്സരിച്ചാലും തിരുവനന്തപുരത്ത് ജയിക്കുമെന്ന കെ. സുരേന്ദ്രന്‍റെ അവകാശവാദത്തിന് മറുപടിയായി, അത്മവിശ്വാസം നല്ലതാണെന്നും ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

?️ പ്രസവ ശസ്ത്രക്രിയക്കിടെ ഹ‍‍ര്‍ഷിന എന്ന യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസില്‍ പൊലീസ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കുന്ദമംഗലം കോടതിയിലാണ് 300 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുക. മെഡിക്കല്‍ കോളേജ് പൊലീസിനാണ് കേസിൻ്റെ അന്വേഷണ ചുമതല. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

?️ കാസ‍ര്‍കോട് ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന ശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്‍റെ കുത്തിയിരിപ്പ് സമരം തുടരുന്നു.പ്രാദേശിക പ്രശ്നം മാത്രമാണെന്നും, പരിഹരിക്കുമെന്നും സിപിഎം ജില്ലാ നേതൃത്വം പറയുമ്പോഴും ജില്ലയിലെ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ സിഐടിയു സമരം തുടരുകയാണ്.ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയില്‍ നിന്ന് മദ്യം മാറ്റുന്നത് തടയാനാണ് സിഐടിയു ചുമട്ട് തൊഴിലാളികള്‍ കാവലിരിക്കുന്നത്. ഒരു ദിവസം മാത്രം പ്രവര്‍ത്തിച്ച ശേഷം ചെറുവത്തൂരിലെ മദ്യവില്‍പ്പന ശാല നവംബര്‍ 24 നാണ് പൂട്ടിയത്. സമീപത്തെ ബാറിന് വേണ്ടി ഉന്നത ഇടപെടലിനെ തുടര്‍ന്നാണിതെന്നാണ് സിഐടിയു ആരോപണം. തങ്ങളുടെ തൊഴില്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് സമരമെന്ന് ചുമട്ട് തൊഴിലാളികള്‍ പറയുന്നു.

?️ എൻഡോസള്‍ഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയെന്ന പരാതിയില്‍ അന്വേഷണം നടത്താനായി കേന്ദ്ര സംഘം ഇന്നെത്തും.കാസര്‍കോട് ജില്ലയിലാണ് കേന്ദ്ര സംഘം പരിശോധനക്കായി എത്തുക. കര്‍ണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നല്‍കിയ പരാതിയിലാണ് പരിശോധന നടത്താൻ ദേശീയ ഹരിത ട്രിബ്യൂണല്‍ തീരുമാനിച്ചത്. ഇത് പ്രകാരമാണ് വിദഗ്ധ പരിശോന നടത്താൻ കേന്ദ്ര സംഘം എത്തുവന്നത്. അശാസ്ത്രീയമായി കുഴിച്ച്‌ മൂടിയതിനാല്‍ കാലക്രമേണ ഭൂഗര്‍ഭ ജലത്തില്‍ എൻഡോസള്‍ഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസര്‍കോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റില്‍ എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷൻ കോര്‍പ്പറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്.

?️ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള) സംഘാടക സമിതി രൂപീകരിച്ചു.സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ ചെയര്‍മാനുമായി സമിതിക്ക് അന്തിമരൂപമായി. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിച്ചു.

?️ ശബരിമല തീര്‍ത്ഥാടകരായ രണ്ട് പേര്‍ പമ്പയാറ്റില്‍ മുങ്ങിമരിച്ചു. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു.തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേരാണ് മരിച്ചത്. വൈകിട്ട് 5.30നായിരുന്നു സംഭവം. ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്. ശബരിമല ദര്‍ശനത്തിന് ശേഷം ചെങ്ങന്നൂരിലെത്തിയ സംഘം ഇന്നലെ രാത്രി 7.30നുള്ള ചെന്നൈ മെയിലില്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

?️ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകള്‍ ഷഹ്സ മറിയം ആണ് മരിച്ചത്.

?? ദേശീയം ??
———————->>>>>>>>

?️ സൈന്യം മര്‍ദിച്ച്‌ കൊലപ്പെടുത്തിയതായി ആരോപണമുയര്‍ന്ന മൂന്ന് യുവാക്കളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് പ്രതിരോധ മന്ത്രി പൂഞ്ചിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. എന്തു സംഭവിച്ചാലും നീതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയും ലെഫ്. ഗവര്‍ണര്‍ മനോജ് സിഹ്നയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നാല് പേരുടെയും ആരോഗ്യസ്ഥിതി മന്ത്രി ചോദിച്ചറിഞ്ഞു. സഫീര്‍ ഹുസൈൻ (43), മുഹമ്മദ് ഷൗക്കത്ത് (27), ഷബീര്‍ അഹമ്മദ് (32) എന്നിവരെയാണ് സൈന്യം പിടികൂടിയതിന് പിന്നാലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാക്കളുടെ മരണത്തില്‍ വൻപ്രതിഷേധമുയര്‍ന്നിരുന്നു. നാല് പേര്‍ ചികിത്സയിലുണ്ട്.

?️ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ.കൊല്‍ക്കത്തയില്‍ ബി.ജെ.പി സമൂഹമാധ്യമ-ഐ.ടി സെല്‍ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പൗരത്വ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമം നടപ്പാക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെ 42 സീറ്റില്‍ 35ലും ബി.ജെ.പിക്ക് ജയിക്കാനാകും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി സര്‍ക്കാറുണ്ടാക്കുന്നതിന് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. ഇതോടെ അനധികൃത കുടിയേറ്റത്തിനും പശുക്കടത്തിനും അറുതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

?️ ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്.മുഖ്യമന്ത്രിയോ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കുന്നതില്‍ താല്‍പര്യമില്ലെന്നും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

?️ മദ്റസകള്‍ ആധുനികവത്കരിക്കാൻ 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മദ്റസകളില്‍ ശാസ്ത്രവും ഗണിതവും അടക്കമുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള ആധുനികവത്കരണത്തിനാണ് ഓരോ മദ്റസക്കും 10 ലക്ഷം രൂപ വീതം നല്‍കുന്നത്.അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ലൈബ്രറികള്‍ സ്ഥാപിക്കുക, ശാസ്ത്ര-ഗണിത അധ്യാപകര്‍ക്ക് ശമ്പളം നല്‍കുക തുടങ്ങിയവക്കായി ഈ ഫണ്ട് ചെലവിടുമെന്നാണ് അധികൃതര്‍ പറയുന്നത്. ഡോ. സക്കീര്‍ ഹുസൈൻ മദ്റസ മോഡേണൈസേഷൻ പ്രോഗ്രാമില്‍ ഉള്‍പെടുത്തി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് ഫണ്ട് നല്‍കുന്നത്. സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മദ്റസകള്‍ക്കാണ് ഫണ്ട് ലഭിക്കുക.

?️ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പം. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് ഇത് നടപ്പാക്കുന്നതില്‍ പൊലീസിനും കോടതികള്‍ക്ക് ആശയക്കുഴപ്പമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.ബ്രിട്ടീഷ് ഭരണകാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‍കരിച്ചാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്.പൊലീസിന് ആവശ്യമായ പരിശീലനവും നിയമം നടപ്പാക്കാൻ സാധനസാമഗ്രഹികളും അത്യാവശ്യമാണ്. ഇവയുടെ അഭാവത്തില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കില്ലെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.പുതിയ നിയമങ്ങള്‍ വന്നിട്ടും ഡല്‍ഹിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പഴയ ക്രിമിനല്‍ നിയമ പ്രകാരമാണ്. പുതിയ നിയമ പരിഷ്കരണം വന്നിട്ടും എന്തുകൊണ്ട് അത് നടപ്പിലാക്കുന്നില്ല എന്ന മജിസ്‌ട്രേറ്റുമാരുടെ ഭാഗത്തു നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം കേന്ദ്ര ഭരണപ്രദേശങ്ങളില്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ നിയമമായിരുന്നു.

?️ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള സെല്‍ഫി പോയിന്‍റുകള്‍ സജ്ജീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.റെയില്‍വേ സ്റ്റേഷനുകളിലും സര്‍വകലാശാലകളിലും മ്യൂസിയങ്ങളിലും മോദിയുടെ ചിത്രം വെച്ച സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാനാണ് നീക്കം. നേരത്തെ, സൗജന്യ റേഷൻ ബാഗുകളിലും കോവിഡ്-19 വാക്‌സിൻ സര്‍ട്ടിഫിക്കറ്റുകളിലും മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു.ഇതിലൂടെ നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളും മറ്റും ജനങ്ങളിലെത്തിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. ദേശീയ തലത്തില്‍ പല മ്യൂസിയങ്ങളിലും ഇതിനകം മോദിയുടെ ചിത്രം വെച്ചുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ യു.ജി.സിക്കും സായുധ സേനക്കും പ്രതിരോധ മന്ത്രാലയത്തിനും സെല്‍ഫി പോയിന്റുകള്‍ സജ്ജീകരിക്കാനുള്ള അറിയിപ്പ് നല്‍കിയിരുന്നു.റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥിരം ത്രീഡി സെല്‍ഫി ബൂത്തിന്റെ നിര്‍മാണ ചെലവ് 6.25 ലക്ഷവും താത്കാലിക സെല്‍ഫി പോയിന്‍റിന് 1.25 ലക്ഷം രൂപയുമാണെന്ന് റെയില്‍വേ മന്ത്രാലയം വിവരാവകശാത്തിന് മറുപടി നല്‍കിയിരുന്നു. വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥൻ നല്‍കിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയായാണ് റെയില്‍വേ മന്ത്രാലയം ഇത് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

?️ ടെക് നഗരമായ ബംഗളൂരുവിനെയും വ്യവസായ നഗരമായ കോയമ്പത്തൂരിനെയും ബന്ധിപ്പിച്ച്‌ വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം.ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെത്തി. തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മപുരി, ഹൊസൂര്‍ വഴിയായിരുന്നു സര്‍വിസ്. ഉച്ചക്ക് 1.40ന് തിരികെ കോയമ്പത്തൂരിലേക്ക് പോയി. ശനിയാഴ്ച മുതല്‍ കോയമ്പത്തൂര്‍-ബംഗളൂരു-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വിസ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലെ യാത്രാദൈര്‍ഘ്യം അഞ്ചര മുതല്‍ ആറുവരെ മണിക്കൂറായി കുറയും.

?️ രാജ്യതലസ്ഥാനത്തെ ഇസ്രായേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറിയുണ്ടായതായുള്ള വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ യാത്രചെയ്യുന്ന ഇസ്രായേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം.എംബസിക്ക് സമീപത്തുനിന്ന് കേട്ട ‘സ്ഫോടന ശബ്ദം’ ഭീകരാക്രമണമായേക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പുമായി എത്തിയത്. പൊതു സ്ഥലങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. മാളുകളിലും ആള്‍ക്കൂട്ടങ്ങളിലും ഇടപെഴുകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പൊതു സ്ഥലങ്ങളില്‍ (റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ ഉള്‍പ്പെടെ) അതീവ ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

?️ ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കുമെന്ന് ജെ.ഡി-എസ് ദേവഗൗഡ വിഭാഗം കര്‍ണാടക ആക്ടിങ് പ്രസിഡന്റ് എച്ച്‌.ഡി.കുമാരസ്വാമി പറഞ്ഞു. ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് നേതാക്കള്‍ ചൊവ്വാഴ്ച ബംഗളൂരുവില്‍ തന്റെ വീട്ടിലെത്തി ഔദ്യോഗികമായി ക്ഷണക്കത്ത് കൈമാറിയതായും രാമജന്മഭൂമിയില്‍ വലിയ ക്ഷേത്രം നിര്‍മിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

?️ ഹിന്ദു മതത്തില്‍പെട്ടവരെന്ന് സ്വയം വിശേഷിപ്പിക്കരുതെന്ന് കര്‍ണാടകയിലെ വീരശൈവ ലിംഗായത്ത് നേതൃത്വം അണികളോട് ആഹ്വാനംചെയ്തു.ദാവൻകരെയില്‍ കഴിഞ്ഞദിവസം നടന്ന വീരശൈവ മഹാസഭ സമ്മേളനത്തിലാണ് ഇതടക്കം എട്ടു പ്രമേയങ്ങള്‍ പാസാക്കിയത്. അടുത്ത ജനസംഖ്യാ കണക്കെടുപ്പിലോ ജാതി സെൻസസിലോ തങ്ങളുടെ മതം രേഖപ്പെടുത്തേണ്ടിടത്ത് വീരശൈവ ലിംഗായത്ത് അണികള്‍ ‘ഹിന്ദു’ എന്ന് സ്വയം വിശേഷിപ്പിക്കരുതെന്നാണ് സമുദായ നേതൃത്വത്തിന്റെ നിര്‍ദേശം. ഹിന്ദു എന്നതിനു പകരം വീരശൈവ എന്നോ ലിംഗായത്ത് എന്നോ ചേര്‍ക്കണം. ഉപജാതി കോളത്തില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല. ഇതാണ് വീരശൈവ സമുദായത്തിന് നല്ലതെന്നും അതുവഴി വീരശൈവരുടെ ശക്തി തെളിയിക്കാനാകുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ പുതിയ ജാതി സെൻസസ് നടത്തണമെന്നതാണ് മറ്റൊരു പ്രധാന പ്രമേയം. കന്തരാജ് പാനല്‍ തയാറാക്കിയ ജാതി സെൻസസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കരുത്. അതിലെ വിവരങ്ങള്‍ എട്ടു വര്‍ഷം പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നതായും സമ്മേളനം ചൂണ്ടിക്കാട്ടി.മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന ലിംഗായത്ത് നേതാവും ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് കമ്മിറ്റി അംഗവുമായ ബി.എസ്. യെദിയൂരപ്പയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകളിലെ പാരമ്പര്യവാദികളാണ് വീരശൈവ ലിംഗായത്തുകള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ ഷാമന്നൂര്‍ ശിവശങ്കരപ്പയാണ് വീരശൈവ ലിംഗായത്ത് അഖിലേന്ത്യ അധ്യക്ഷൻ. മന്ത്രി ഈശവര്‍ ഖണ്ഡ്രെ, ബി.ജെ.പി കര്‍ണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

?️ കർണാടക നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ നേതാവായി കോട്ട ശ്രീനിവസ പൂജാരിയെ ബി.ജെ.പി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ് ആറു മാസം പിന്നിടുമ്പോഴാണ് ഉപരിസഭയില്‍ പ്രതിപക്ഷ നേതാവിനെ ബി.ജെ.പി നിയമിക്കുന്നത്.പാര്‍ട്ടിക്കകത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം നിയമസഭ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നതും വൈകിയിരുന്നു. കഴിഞ്ഞ മാസം 17നായിരുന്നു ആര്‍. അശോകയെ പ്രതിപക്ഷ നേതാവായി ബി.ജെ.പി നിയമിച്ചത്

?️ അയോധ്യയിലെ രാമക്ഷേത്ര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോയെന്ന് ക്ഷണം ലഭിച്ച നേതാക്കള്‍ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ഡോ.ശശി തരൂര്‍ എം.പി. ചടങ്ങിലേക്ക് തനിക്ക് ക്ഷണമില്ലെന്നും കോണ്‍ഗ്രസിലെ നാലോ അഞ്ചോ നേതാക്കള്‍ക്ക് മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജില്ല നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ബുധനാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.ചടങ്ങില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അതിനെ ചിലര്‍ രാഷ്ട്രീയസന്ദേശമായി കണക്കാക്കും. ഒരു ഹിന്ദുഭക്തൻ എന്ന നിലയില്‍ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞ് ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥന നടത്തും. തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം സന്ദര്‍ശിക്കില്ല. കോണ്‍ഗ്രസില്‍ മതവിശ്വാസത്തിന് വിലക്കില്ല. എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാം. സീതാറാം യെച്ചൂരിക്കും സി.പി.എമ്മിനും അവരുടേതായ നിലപാടുണ്ട്. കോണ്‍ഗ്രസിന്‍റെ നിലപാട് വ്യത്യസ്തമാണ്. ക്ഷേത്ര നിര്‍മാണമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലാണ് സര്‍ക്കാറിന്‍റെ ചുമതല. രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജ മുതല്‍ ക്ഷേത്ര നിര്‍മാണം വരെ ബി.ജെ.പി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. ഇപ്പോള്‍ സമര്‍പ്പണച്ചടങ്ങും അവര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലും ബി.ജെ.പിയെ സഹായിക്കും. കോണ്‍ഗ്രസ് ഇതുവരെ ലോക്സഭ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടില്ല.തിരുവനന്തപുരത്ത് തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയാല്‍ കഴിഞ്ഞ 15 വര്‍ഷത്തെ പ്രവര്‍ത്തനം മുൻനിര്‍ത്തി വോട്ട് ചോദിക്കും. ബി.ജെ.പിയുടെ ആര് മത്സരിച്ചാലും തിരുവനന്തപുരത്ത് ജയിക്കുമെന്ന കെ. സുരേന്ദ്രന്‍റെ അവകാശവാദത്തിന് മറുപടിയായി, അത്മവിശ്വാസം നല്ലതാണെന്നും ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

?️ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ വിപുലമായ പരിപാടികള്‍ക്കാണ് എ ഐ സി സി രൂപം കൊടുത്തിരിക്കുന്നത്.എ ഐ സി സി ആസ്ഥാനത്ത് രാവിലെ ഒന്‍പതരക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും. സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ നാഗ് പൂരില്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തയ്യാറാണെന്ന മുദ്രാവാക്യവുമായി റാലിയോടെ, ലോക് സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങുകയാണ്. സ്ഥാപകദിനത്തില്‍ സംസ്ഥാനങ്ങളിലെല്ലാം വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ പി സി സികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കേരള പ്രദേശ് കമ്മിറ്റിയും ഇന്ന് വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷം നടത്തുന്നുണ്ട്.

?️ ദില്ലി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ച്‌ പാര്‍ലമെന്റ് അതിക്രമകേസിലെ പ്രതി നീലം ആസാദ്.അന്യായമായി തടങ്കില്‍ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ദില്ലി പോലീസ് റിമാൻഡിനായി കോടതിയെ സമീച്ചപ്പോള്‍ സ്വന്തം അഭിഭാഷകനെ അനുവദിച്ചില്ലെന്നും അറസ്റ്റിനു 29 മണിക്കൂറിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നീലം ആസാദിനെ കോടതി ജനുവരി 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

? അന്താരാഷ്ട്രീയം ?
—————————>>>>>>>

?️ ക്രിസ്മസ് ആഘോഷിക്കാന്‍ അമേരിക്കയിലെത്തിയ ആന്ധ്രാപ്രദേശ് അമല്‍പുരം സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.അമേരിക്കയിലെ ടെക്‌സാസില്‍ ചൊവ്വാഴ്ചയാണ് സംഭവം.മരിച്ച ആറുപേരും ആന്ധ്രാപ്രദേശിലെ വൈഎസ്‌ആര്‍സിപി മുമ്മദിവരം എംഎല്‍എ പൊന്നട വെങ്കട സതീഷ്‌കുമാറിന്റെ കുടുംബാംഗങ്ങളാണ്. പി. നാഗേശ്വര റാവു, സീതാ മഹാലക്ഷ്മി, നവീന, കൃതിക്, നിഷിത എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച ഒരാളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ലോകേഷിനെ തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടെക്‌സാസിലെ ബന്ധുവിന്റെ വീട്ടിലെത്തിയ കുടുംബം, മൃഗശാലയില്‍ പോയി തിരിച്ചുവരും വഴിയാണ് അപകടത്തില്‍പ്പെട്ടത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തെറ്റായ ദിശയില്‍വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. രണ്ട് ട്രക്ക് ഡ്രൈവര്‍മാരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

?️ തുര്‍ക്കിയ പാര്‍ലമെന്‍റ് ജനറല്‍ അസംബ്ലി കൂടി ഇതിന് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇതിനുള്ള തീയതി തീരുമാനിച്ചിട്ടില്ല. രാജ്യസുരക്ഷക്ക് ഭീഷണിയായവരെ അനുകൂലിക്കുന്നുവെന്നാരോപിച്ച്‌ സ്വീഡന്റെ നാറ്റോ അംഗത്വ അപേക്ഷക്ക് ഒരു വര്‍ഷത്തിലേറെയായി തുര്‍ക്കിയ പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. കുര്‍ദ് റെബലുകളെ സ്വീഡൻ അനുകൂലിച്ചതാണ് തുര്‍ക്കിയയെ ചൊടിപ്പിച്ചിരുന്നത്.

?️ പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സണ്‍-ക്യുനിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ “പാരസൈറ്റ്” എന്ന ചിത്രമടക്കം നിരവധി സിനിമകളില്‍ പ്രധാന വേഷം ചെയ്ത 48-കാരനെ കാറിനുള്ളിലാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സെൻട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം നിഗമനം.മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ നടന് അന്വേഷണം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് മൂന്ന് തവണ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന് സിനിമകളില്‍ നിന്നും ടെലിവിഷൻ പരമ്പരകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമൊക്കെ വിലക്ക് നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം, തന്നെ കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന് അവകാശപ്പെട്ട് ലീ രംഗത്തുവന്നതായി യോൻഹാപ്പ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ‘ഒരു ബാര്‍ ഹോസ്റ്റസ് തന്നെ കബളിപ്പിച്ച്‌ മയക്കുമരുന്ന് കഴിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്തെന്നു’മാണ് അദ്ദേഹം ആരോപിച്ചത്.2001-ല്‍ പുറത്തുവന്ന ‘ലവേഴ്സ്’ എന്ന ടെലിവിഷൻ സീരീസിലൂടെയാണ് ലീ സണ്‍ ക്യുൻ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇതുവരെ 41 സിനിമകളിലും 25 സീരീസുകളിലും താരം വേഷമിട്ടിട്ടുണ്ട്. നടിയായ ജിയോണ്‍ ഹൈ-ജിൻ ആണ് ഭാര്യ. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുമുണ്ട്.

⚽ കായികം, സിനിമ ?
—————————–>>>>>>>>

?️ വര്‍ഷാന്ത്യം പടിയിറങ്ങുമ്പോള്‍ മലയാള സിനിമക്ക് കനത്ത നഷ്ടങ്ങള്‍. അഞ്ച് സൂപ്പര്‍ ഹിറ്റുകളുമായി ആണ് 2023 പടിയിറങ്ങുന്നത്.എന്നാല്‍, താരരാജക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രഭാവം മാറ്റമില്ലാതെ തുടരുന്ന കാഴ്ചയാണ്. 2022ലെ പോലെ 2023ലും മമ്മൂട്ടി ആധിപത്യം തുടര്‍ന്ന വര്‍ഷമാണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് 100 കോടിയുടെ ബിസിനസ്സാണ് കൊയ്തെടുത്തത്.വര്‍ഷാവസാനത്തില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് ചിത്രം നേര് മോഹൻലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റായി മാറുകയാണ്. അതേസമയം, പോയ വര്‍ഷം മോഹൻലാല്‍ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തിരിച്ചടി നേരിട്ടിരുന്നു.ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 210 ചിത്രങ്ങളാണ് 2023ല്‍ റിലീസ് ചെയ്തെത്. നിര്‍മ്മാതാവിന് മുടക്കുമുതല്‍ ലഭിച്ചത് 13 സിനിമകള്‍ മാത്രം. ആകെ നഷ്ടം 300 കോടിരൂപ. നിര്‍മ്മാതാവിനെ കടക്കെണിയിലാക്കിയ ചിത്രങ്ങളും ഒരു ഷോയില്‍ പ്രദര്‍ശനം അവസാനിപ്പിച്ചതും പോസ്റ്ററൊട്ടിച്ചതിന്റെ പൈസ പോലും ലഭിക്കാത്തുമായ സിനിമകള്‍ വരെയുണ്ട്.ജൂഡ് ആന്തണി ജോസഫിന്റെ 2018, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്ക്വാഡ്, നഹാസ് ഹിദായത്തിന്റെ ആര്‍ഡി എക്സ്, ജിതു മാധവന്റെ രോമാഞ്ചം, ജീത്തു ജോസഫിന്റെ നേര് എന്നിവയാണ് സൂപ്പര്‍ ഹിറ്റുകള്‍. അതേസമയം, പുലിമുരുകനും ലൂസിഫറും സ്ഥാപിച്ച ബോക്സ് ഓഫീസ് റെക്കാര്‍ഡുകള്‍ 2018 പിഴുതെറിഞ്ഞു. നൻപകല്‍ നേരത്ത് മയക്കം, നെയ്മര്‍, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഗരുഡൻ, ഫാലിമി, കാതല്‍, മധുര മനോഹരമോഹം എന്നിവയാണ് ഹിറ്റുകള്‍.ഡിസംബര്‍ 29ന് നരേൻ, മീര ജാസ്മിൻ ചിത്രം ക്യൂൻ എലിസബത്ത് റിലീസ് ചെയ്യുന്നുണ്ട്. ഏറ്രവും കൂടുതല്‍ നവാഗത സംവിധായകര്‍ മാറ്റുരച്ച വര്‍ഷമാണ് പടിയിറങ്ങുന്നത്.തമിഴ് സിനിമകള്‍ മലയാളത്തില്‍ വൻ ബിസിനസ് നടത്തിയ വര്‍ഷം കൂടിയാണ്. രജനികാന്തിന്റെ ജയിലര്‍, വിജയ്‌യുടെ ലിയോ എസ്.ജെ സൂര്യ വിശാല്‍ ചിത്രം ജിഗര്‍താണ്ടാ ഡബിള്‍ എക്സ്, ഷാരൂഖ് ഖാൻ ചിത്രങ്ങളായ ജവാൻ, പത്താൻ എന്നിവ മികച്ച കളക്ഷൻ നേടി. കേരളത്തില്‍ നിന്ന് ജയിലര്‍ 50 കോടി രൂപ ഷെയറാണ് നേടിയത്. മോഹൻലാലിന്റെ അതിഥി വേഷമാണ് കേരളത്തില്‍ ജയലറിന് വൻ സ്വീകര്യത നേടിയതിനുള്ള മറ്റൊരു കാരണം. പ്രഭാസ് – പ്രശാന്ത് നീല്‍- പൃഥ്വിരാജ് ചിത്രം സലാര്‍ കേരളത്തിലും വിജയം നേടുന്ന കാഴ്ചയാണ്. ഇനി, പുതുവര്‍ഷത്തിലാണ് മലയാള സിനിമയുടെ കണ്ണ്.

?️ അര്‍ജുൻ സര്‍ജ, നിക്കി ഗില്‍റാണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം വിരുന്നിലെ കല്യാണ ഗാനം റിലീസായി.രതീഷ് വേഗയുടെ സംഗീതത്തില്‍ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനമാണ് റിലീസായത്. വീനിത് ശ്രീനിവാസന്റെ ആലാപനമാണ് പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാറാണ് നിര്‍മ്മിക്കുന്നത്. ഇൻവസ്റ്റികേഷൻ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധര്‍മജൻ ബോള്‍ഗാട്ടി, സോനാ നായര്‍, മൻരാജ്, സുധീര്‍, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോള്‍ തടിക്കാരൻ, എല്‍ദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാര്‍, രാജ്‌കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങള്‍.കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത്, ക്യാമറ രവിചന്ദ്രൻ, പ്രദീപ് നായര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഹിമഗിരീഷ്, അനില്‍കുമാര്‍, സംഗീതം രതീഷ് വേഗ, സാനന്ദ് ജോര്‍ജ്, പശ്ചാത്തല സംഗീതം റോണി റാഫെല്‍, ഗാനരചന റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, മോഹൻ രാജൻ (തമിഴ്), പി.ആര്‍.ഒ പി.ശിവപ്രസാദ്

?️ സിജുവില്‍സനെ നായകനാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. ഒരു മെയില്‍ നഴ്‌സിന്റേയും ഫീമെയില്‍ നഴ്സിന്റേയും ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.ഷെയ്ൻ നിഗം സണ്ണി വെയ്ൻ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ വേല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നമൃതയാണ് നായിക. സിദ്ദിഖ്, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി, മനോജ്.കെ.യു, ലെന എന്നിവരാണ് മറ്റ് താരങ്ങള്‍. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ജോണ്‍ കുടിയാൻമല, സജ്മനിസാം, ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ് നിര്‍മ്മിക്കുന്നത്.

?️ ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിച്ച്‌ അനീഷ് അൻവര്‍ സംവിധാനം ചെയ്യുന്ന രാസ്ത എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി.വാര്‍മിന്നല്‍ എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അവിന്‍ മോഹന്‍ സിത്താരയാണ്. വിനീത് ശ്രീനിവാസനും മൃദുല വാര്യരുമാണ് പാടിയിരിക്കുന്നത്.സര്‍ജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി, ഫഖ്‌റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരും ഒമാനില്‍ നിന്നുള്ള മറ്റ് നിരവധി താരങ്ങളും ഈ ഇന്തോ- ഒമാൻ സംരംഭത്തില്‍ ഭാഗമാകുന്നുണ്ട്‌. സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ഗ്രാൻഡ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അൻവര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാസ്ത.

?️ സ്ത്രീ നാടക വേദിയായ നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന് തിരുവനന്തപുരത്ത് തിരശീല ഉയര്‍ന്നു.വൈകീട്ട് ഭാരത് ഭവനില്‍ ശ്രീലങ്കൻ നാടക പ്രവര്‍ത്തക റുവന്തി ഡെ ചിക്കേര നാടകോത്സവം ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങില്‍ ഹരി കിഷോര്‍, വി.സി ബിന്ദു, നിരീക്ഷയുടെ പ്രവര്‍ത്തകരായ സുധി ദേവയാനി, രാജ രാജേശ്വരി, എസ്.കെ മിനി തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ മന്ത്രി ജെ. ചിഞ്ചു റാണി പാളയം കണ്ണിമേറ മാര്‍ക്കറ്റില്‍ നാടക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഫെസ്റ്റിവല്‍ ബുക്ക് ചണ്ഡിഗഡിലെ നാടക പ്രവര്‍ത്തക ദബിന രക്ഷിത് ചടങ്ങില്‍ പ്രകാശനം ചെയ്തു.തുടര്‍ന്ന് പാളയം മാര്‍ക്കറ്റ് പരിസരത്ത് വച്ച്‌ വലിയതുറയിലെ മത്സ്യവിപണന രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയുടെ ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം അവതരിപ്പിച്ചു. മൂന്നു ദിവസത്തെ നാടകോത്സവത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അസമീസ് ഉള്‍പ്പെടെയുള്ള ഭാഷകളിലെ 11 നാടകങ്ങളാണുള്ളത്.ആദ്യ ദിവസമായ ഇന്ന് ദെബിന രക്ഷിത് സംവിധാനം ചെയ്ത ദ കേജ് എന്ന ഹിന്ദി നാടകവുംഡോ. സവിതാ റാണി സംവിധാനം ചെയ്ത നോഷൻസ് എന്ന ഏകപാത്ര നാടകവും അരങ്ങിലെത്തി. രണ്ടാം ദിവസമായ നാളെ ബര്‍ണാളി മേഥി സംവിധാനം ചെയ്ത ബേണ്‍ ഔട്ട് എന്ന അസ്സമീസ് നാടകം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ജ്യോതി ദോഗ്ര സംവിധാനം ചെയ്ത മാംസ്, അന്തരിച്ച ത്രിപുരാരി ശര്‍മ്മ സംവിധാനം ചെയ്ത രൂപ് അരൂപ്, അഷിത സംവിധാനം ചെയ്ത ദ എഡ്ജ്, രേഷ്മ രാജന്റെ സോളോ പെര്‍ഫോമൻസ് വയലറ്റ് വിൻഡോസ്, നിരീക്ഷയുടെ ബിയോണ്ട് ദ ഷാഡോസ്, കുടുംബശ്രീ നാടകവിഭാഗമായ രംഗശ്രീ കമ്മ്യൂണിറ്റി തിയറ്ററിന്റെ മായ്‍ക്കപ്പെടുന്നവര്‍ തൃശ്ശൂര്‍ , ആശ വര്‍ക്കര്‍മാരുടെ പെണ്‍പെരുമ എന്നീ നാടകങ്ങളും മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും.

?️ പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സണ്‍-ക്യുനിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ “പാരസൈറ്റ്” എന്ന ചിത്രമടക്കം നിരവധി സിനിമകളില്‍ പ്രധാന വേഷം ചെയ്ത 48-കാരനെ കാറിനുള്ളിലാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സെൻട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം നിഗമനം.മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ നടന് അന്വേഷണം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് മൂന്ന് തവണ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന് സിനിമകളില്‍ നിന്നും ടെലിവിഷൻ പരമ്പരകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമൊക്കെ വിലക്ക് നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം, തന്നെ കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന് അവകാശപ്പെട്ട് ലീ രംഗത്തുവന്നതായി യോൻഹാപ്പ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ‘ഒരു ബാര്‍ ഹോസ്റ്റസ് തന്നെ കബളിപ്പിച്ച്‌ മയക്കുമരുന്ന് കഴിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്തെന്നു’മാണ് അദ്ദേഹം ആരോപിച്ചത്.2001-ല്‍ പുറത്തുവന്ന ‘ലവേഴ്സ്’ എന്ന ടെലിവിഷൻ സീരീസിലൂടെയാണ് ലീ സണ്‍ ക്യുൻ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇതുവരെ 41 സിനിമകളിലും 25 സീരീസുകളിലും താരം വേഷമിട്ടിട്ടുണ്ട്. നടിയായ ജിയോണ്‍ ഹൈ-ജിൻ ആണ് ഭാര്യ. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുമുണ്ട്.

?️ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള) സംഘാടക സമിതി രൂപീകരിച്ചു.സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ ചെയര്‍മാനുമായി സമിതിക്ക് അന്തിമരൂപമായി. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിച്ചു.

?️ ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 11 റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡ്. സെഞ്ചൂറിയനില്‍ രണ്ടാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തിട്ടുണ്ട്.


?️➖?️➖?️➖?️➖?️➖?️