പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പെരുമ്പാവൂര് ചെമ്പറക്കി നാല് സെന്റ് കോളനിയിലാണ് ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭർത്താവ് രജീഷ് (30) ഭാര്യ അനു( 27 )വിനെയാണ് ചുറ്റിക കൊണ്ട് തലയ്ക്കു അടിച്ച് കൊല്ലപ്പെടുത്തിയത്. പ്രതിയായ രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.