പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമലയിൽ നാല് വയസ്സുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ച് കൊന്നു

കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് ക്രൂരകൃത്യം നടത്തിയത്. വണ്ണാമല സ്വദേശി മധുസൂദനനന്റെ മകൻ റിത്വികാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ദീപ്തി ദാസ് (29) സ്വയം മുറിവേൽപ്പിച്ച ഗുരുതര പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയിരിക്കുകയായിരുന്നു. തിരികെ എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടത്. ചികിത്സയിലായിരുന്ന മധുസൂദനന്റെ അമ്മയെ ആശുപത്രിയിൽ പോയി കാണുന്നതിനിടയിലാണ് സംഭവം.