Breaking News:
‘ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ മൃഗസംരക്ഷണ വകുപ്പിൽ ജോലി നൽകും’; എം കെ സ്റ്റാലിൻ.
തൃശൂർ മാള അണ്ണല്ലൂരിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു(19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗലുരൂവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയുമാണ്.
‘ഇ പി ജയരാജന് മാപ്പ് പറയണം, തടവുപുള്ളികളേയും തൊഴിലുറപ്പ് തൊഴിലാളികളേയും തമ്മില് താരതമ്യം ചെയ്ത് സംസാരിച്ചത് തെറ്റ്’; കെ എം ഷാജി.
കൊല്ലം ജില്ലയിലെ സ്പോര്ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ ഹോസ്റ്റലില് രണ്ട് കായിക വിദ്യാര്ത്ഥിനികളെ മരിച്ച നിലയില് കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്.ഒരാള് തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള് കോഴിക്കോട് സ്വദേശിനിയുമാണ്. ഇന്ന് രാവിലെ വിളിച്ചിട്ടും വാതില് തുറക്കാത്തതിനെ തുടർന്നുള്ള പരിശോധനയിലാണ് രണ്ടു ഫാനുകളില് തൂങ്ങിയ നിലയില് മൃതദേഹങ്ങള് കണ്ടെത്തുന്നത്.
സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഗുരുതര പരുക്കേറ്റ വിദ്യാർഥിനി മരിച്ചു; കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നാം നിലയിൽനിന്ന് ചാടിയത്. കണ്ണൂർ പയ്യാവൂരാണ് സംഭവം.
സഹോദരന്റെ വിവരണം..