നെല്ലിയാമ്പതിയിൽ പഞ്ചായത്ത് ആബുലൻസുകൾ രണ്ടും കട്ടപുറത്തുത്തന്നെ

നെല്ലിയാമ്പതിയിൽ പഞ്ചായത്ത് ആബുലൻസുകൾ രണ്ടും കട്ടപുറത്തുത്തന്നെ

നെല്ലിയാമ്പതിയിലെ പുതിയതും പഴയതുമായ രണ്ട് ആംബുലൻസുകൾ കട്ടപ്പുറത്ത് തന്നെയെന്നതാണ് പരിതാപകരം ന

നെല്ലിയാമ്പതി പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വാങ്ങിയ ആബുലൻസും എംപി ഫണ്ടിൽ നിന്നും ലഭിച്ച ആംബുലൻസും ഇന്നും കട്ട പുറത്തു തന്നെ. പട്ടികജാതി-പട്ടിക വിഭാഗം തോട്ടം തൊഴിലാളികൾക്കും മറ്റും അത്യാപത്തുഘട്ടങ്ങളിലുള്ള ആവശ്യങ്ങൾക്കു വേണ്ടി 2010 സാമ്പത്തിക വർഷത്തിൽ 8.5 ലക്ഷം രൂപ വകയിരുത്തി വാങ്ങിയതാണ്. പഞ്ചായത്ത് ആപ്പീസ് കെട്ടിടത്തിന്റെ ഷീറ്റിട്ട ഷെണ്ടിനു താഴെ പൊടിപിടിച്ച് നാശമായി കിടക്കുന്ന വാഹനത്തെ റോഡിലിറക്കാനും മറ്റുമായി ജനങ്ങൾ സമിതിയുണ്ടാക്കി. ആബുലസ് ഡ്രൈവറുടെ നിയമനം, വാഹനത്തിന്റെ അറ്റക്കുറ്റ പണികൾക്കായി വരുന്നതുക കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ സമിതി ചർച്ച ചെയ്തു. 2015ൽ ആംബുലൻസ് നിരത്തിൽ ഇറങ്ങി. ആഴ്ചകൾ മാത്രം സർവീസ്നടത്തിയ വാഹനം വീണ്ടും പഞ്ചായത്ത് കെട്ടിടത്തിൽ വിശ്രമത്തിലായി. വർഷങ്ങളായി സർവീസ് നടത്താതെ പൊടിപിടിച്ചു കിടക്കുന്ന ആംബുലൻസിനു മുകളിലെ ലൈറ്റുകളും വൈപ്പറുകളും പരസരത്തെ വാനര ശല്യം നശിപ്പിച്ചിരിയ്ക്കുന്നു . വാഹനപകടങ്ങളും വന്യമൃഗശല്യങ്ങളും കൂടി വരുന്ന ഈ മേഖലയിൽ ആംബുലൻസ് സൗകര്യങ്ങൾ വേണമെന്നാവശ്യം ജനങ്ങൾക്കിടയിൽ ശക്തമാണ്.അപകടത്തിൽപ്പെട്ടരെ മുപ്പതിലേറേ കിലോമീറ്റർ യാത്ര ചെയ്തു വേണം ഏക ആശ്രയമായ നെന്മാറ ആശുപത്രിയിലെത്തിക്കാൻ എന്നതാണ് സത്യം.

മിനിമം വേതനത്തിനു പണിയെടുക്കുന്ന തൊഴിലാളികൾക്ക് ആംബുലൻസ് സൗകര്യം ഒരനുഗ്രഹമാകും. ആംബുലൻസ് സൗകര്യം ഒരുക്കണമെന്നാവശ്യം ചിറ്റൂർ താലൂക്കിൽ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിൽ അവതരിപ്പിച്ചെങ്കിലും റോഡിൽ ഇറങ്ങാനുള്ള നടപടികൾ ഇതുവരെ ആയില്ലെന്നതാണ് വേദനാജനകം. പഴയ വാഹനം കട്ടപ്പുറത്ത് ആയതിനെ തുടർന്ന് പ്രദേശവാസികളുടെ ആവശ്യപ്രകാരം പഞ്ചായത്തിലേക്ക് എം പി ഫണ്ടിൽ നിന്നും നല്കിയ ആംബുലൻസിന് ഡ്രൈവറും പരിപാലന ഫണ്ടും ഇല്ലാത്തതിനാൽ പുതിയ വാഹനവും ആശുപത്രി വളപ്പിന്റെ മറ്റൊരു ഭാഗത്ത് കട്ടപ്പുറത്ത് തന്നെ കിടക്കുകയാണ്. പൊതുഗജനാവിൽ നിന്നും ഫണ്ട് അനുവദിച്ചവരും വാഹനം സ്വീകരിച്ചവരും തുടർനടപടികൾ സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.