Breaking News:
സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും. സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.
പ്രിയപ്പെട്ട ലാലേട്ടന് എന്നെഴുതിയാണ് മെസി ജഴ്സിയിൽ ഒപ്പിട്ടത്. നടൻ മോഹൻലാലിന് ഓട്ടോഗ്രാഫ് നൽകി ഫുട്ബോൾ ഇതിഹാസം ലയൺൽ മെസി. അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയിൽ മെസി ഓട്ടോഗ്രാഫ് നൽകുന്ന വീഡിയോ.
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മാത്യു സാമുവേൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം.
ADMന്റെ മരണം; CBI അന്വേഷണമില്ല!! കുടുംബത്തിന്റെ ഹർജി തള്ളി സുപ്രീംകോടതി.
നാഷണൽ ഹെറാൾഡ് കേസിലെ ED നടപടിക്കെതിരായ പ്രതിഷേധം; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. ചെന്നിത്തലയെയും മറ്റു നേതാക്കളെയും ദാദര്‍ സ്റ്റേഷനിലേക്ക് മാറ്റിയതായി റിപ്പോർട്ട്.
കേരള വർമ കോളേജിലെ തിരഞ്ഞെടുപ്പ് റീകൗണ്ടിങ്ങിൽ അപാകതയെന്ന് ഹൈക്കോടതി.