.സംഘം പ്രസിഡൻ്റ് എ വി ബാബു അധ്യക്ഷനായി.സി ഇ ഒ കെ വി പത്മകുമാർ വിശദീകരിച്ചു.ഇസാഫ് എം ഡി പോൾ തോമസ് മുഖ്യ പ്രഭാഷണം നടത്തി. എൻ സി ഡി സി റീജിയണൽ ഡയറക്ടർ കെ എൻ ശ്രീധരൻ വാഴക്കന്ന് വിതരണവും ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ വളം കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബാബു മുഖ്യാതിഥി ആയി.ഏറ്റവും കൂടുതൽ എഫ് ഐ ജി രൂപീകരിച്ച പഞ്ചായത്തിനുള്ള അവാർഡ് എൻ സി ഡി സി അസിസ്റ്റൻറ് ഡയറക്ടർ പി സതീഷ് കുമാർ കൈമാറി. ആലത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈനി, ഇസാഫ് കോ ഓപ്പറേറ്റീവ് ചെയർമാൻ സെലീന ജോർജ്ജ്, സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ പി ഡി അനിൽകുമാർ, എഫ് പി ഒ സ്റ്റേറ്റ് ഹെഡ് വി എസ് റോയ്, തരൂർ കൃഷി ഓഫീസർ റാണി ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.സംഘം വൈസ് പ്രസിഡൻ്റ് എം കെ സുരേന്ദ്രൻ സ്വാഗതവും പി എം കലാധരൻ നന്ദിയും പറഞ്ഞു