ഓപ്പറേഷന്‍ ഡി ഹണ്ട്; സംസ്ഥാന വ്യാപകമായി ലഹരി വേട്ട, 1300 കേന്ദ്രങ്ങളില്‍ പരിശോധന

സംസ്ഥാന വ്യാപകമായി ലഹരിവേട്ട. ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ പൊലീസ് 1300 ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഡിഐജിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ റെയ്ഡില്‍ തിരുവനന്തപുരത്ത് നിന്ന് മാത്രം 48 പേരാണ് പിടിയിലായത്. സ്ഥിരം ലഹരികടത്തുകാരുടെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലുമായിരുന്നു പരിശോധന.

തിരുവനന്തപുരം റൂറലില്‍ നിന്ന് മാത്രം എട്ട് പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം നഗരത്തില്‍ 21 പേര്‍ പിടിയിലായി. 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ഒരാളേയും അറസ്റ്റ് ചെയ്തു. രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

അതേസമയം ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കൊച്ചിയിലാണ്. 61 പേര്‍ അറസ്റ്റിലായി. കോഴിക്കോട് ഉള്ള്യേരിയില്‍ 65 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. 23 കാരനായ മുഷ്താഖ് അന്‍വറിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നു വിതരണ സംഘത്തിലെ കണ്ണിയാണ് അന്‍വറെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊയിലാണ്ടി സ്റ്റേഷനില്‍ അന്‍വറിന്റെ പേരില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.