കാപ്പ ചുമത്തി നാടുകടത്തി*

പാലക്കാട് ജില്ലാ പോലീസ് മേധാവി R.ആനന്ദ് IPS ന്റെ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായ എസ്. അജീതാ ബേഗം IPS, അവർകളുടെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഖിൽ കുമാർ, വയസ്സ്-32, s/o മണികണ്ഠകുമാർ, ചന്ദ്രിക വിഹാർ, രാമശ്ശേരി, എലപ്പുള്ളി, പാലക്കാട് ജില്ല എന്നയാളുടെ പേരിൽ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തി.

കാപ്പ നിയമം 15 പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും 6 മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി കസബ പോലീസ് ഇൻസ്പെക്ടർ രാജീവ്.എൻ.എസ് തുടർ നടപടികൾ സ്വീകരിച്ചു
അന്യായമായി തടസ്സം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായ നരഹത്യചെയ്യുവാനുള്ള ശ്രമം, കുറ്റകരമായ വസ്തു കയ്യേറ്റം ചെയ്യുക, നഷ്ട്ടം വരുത്തുന്ന വിധത്തിൽ ദ്രോഹം ചെയ്യുക, ദേഹോപദ്രവത്തിനോ കയ്യേറ്റത്തിനോ അന്യായമായ തടസ്സത്തിനോ ഒരുക്കം കൂട്ടിയതിനുശേഷമുള്ള ഭവനഭേദനം, കുറ്റകരമായി ഭയപ്പെടുത്തുക, കൂടാതെ ആയുധ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യത്തിൽ ഉൾപ്പെടുക എന്നീ കുറ്റങ്ങൾക്കാണ് അഖിൽ കുമാറിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്. 2023 വർഷത്തിൽ കസബ പോലീസ് സ്റ്റേഷൻ പിരധിയിൽ മരുതറോഡ് എന്ന സ്ഥലത്ത് ഭവനഭേദനം നടത്തി കുറ്റകരമായ നരഹത്യശ്രമം നടത്തിയ കേസിലെ പ്രതിയാണ്. പാലക്കാട് ജില്ലയിൽ കസബ, ആലത്തൂർ സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്.