എം സി റോഡിൽ കുളനട – മാന്തുക ഗ്ലോബ് ജംഗ്ഷന് സമീപം ശനിയാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
സ്കൂട്ടർ യാത്രികരായ
കാരക്കാട് പ്ലാവു നിൽക്കുന്നതിൽ മേലേതിൽ വിഷ്ണു (28), പെണ്ണുക്കര മാടമ്പറത്ത് മോടിയിൽ വിശ്വജിത്ത് (18) എന്നിവരാണ് മരിച്ചത്.
പന്തളത്ത് നിന്നും ഫുട്ബോൾ കളി കഴിഞ്ഞ് കാരയ്ക്കാടിന് പോകുന്ന വഴിക്കാണ് അപകടം.
സ്കൂട്ടറിൽ ഉണ്ടായിരുന്ന മുളക്കുഴ തടത്തിൽ മേലേതിൽ വീട്ടിൽ അമൽ ജിത്തിനെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.