കേരളത്തിലെ ജനങ്ങൾക്ക് അപമാനകരമായ സംഭവമാണ് പശ്ചിമഘട്ട ഏറ്റുമുട്ടൽ,എട്ട് മനുഷ്യരെ വെടിവെച്ചിട്ടത് പിണറായി സർക്കാരെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. 300 കോടി രൂപയ്ക്ക് വേണ്ടിയാണ് ഇവർ ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ഇതിലെ കൊലയാളികളെ ശിക്ഷിക്കണം എന്നീ രണ്ട് ആവശ്യങ്ങളാണ് തനിക്കുള്ളതന്നും ജയിൽ മോചിതനായ ശേഷം അദ്ദേഹം പറഞ്ഞു.