Breaking News:
സഞ്ജുവിന്റെ ആസ്തി 100 കോടിക്ക് മുകളിലെങ്കിലും വീണ്ടും ‘ ശത കോടി’ കൈയിലെത്തും..
പാചക വാതകം കടുത്ത പ്രതിസന്ധിയിൽ! അവശ്യ വസ്തു നിയമം പ്രഖ്യാപിച്ച് കേന്ദ്രം.. പെട്രോളിയം ഉത്പന്നങ്ങളുടെ തുല്യമായ വിതരണം ഉറപ്പാകുന്നതാണ് നിയമം. ഹോട്ടൽ ഉടമകൾ ആശങ്കയിൽ…
കയറില്‍ക്കെട്ടി ഇറക്കിയ ചക്ക പറയാതെ എടുത്തു കൊണ്ടുപോയ അയല്‍വാസിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. കോട്ടയം പൂവരണി ജോസിനെ (66) പാലാ അഡീഷനല്‍ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. 2018ലായിരുന്നു സംഭവം. പൂവരണി സ്വദേശി സ്കറിയാ ചാക്കോയാണ് കൊല്ലപ്പെട്ടത്. പൂവരണി പള്ളിക്ക് സമീപം വച്ച് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പാലാ പൊലീസാണ് കേസില്‍ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പോലീസ് ന്യായീകരണം.. കെ.ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ പരാതി നൽകാതെ കേസെടുക്കില്ല!
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു. ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയായി കൂട്ടിയിട്ടുണ്ട്.