രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. മോട്ടോർ സൈക്കിളിന്റെ പെട്രോൾ ടാങ്കിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സാംഗ്ലി സ്വദേശി വിശാൽ കുമാർ (30) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.  KL 70 C 5237 നമ്പർ ഹോണ്ട യൂണികോൺ മോട്ടോർസൈക്കിളിലാണ് പണം കടത്താൻ ശ്രമിച്ചത്. ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.