Breaking News:
നെന്മാറ-ഒലിപ്പാറ പാതയുടെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി കണിമംഗലം മുതൽ തിരുവഴിയാട് സ്കൂൾ വരെയുള്ള ഭാഗം നാളെ രാവിലെ 7ന് തുടങ്ങി ചൊവ്വാഴ്ച രാവിലെ വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. വാട്ടർ പ്രൂഫിംഗ് മിശ്രിതം പ്രയോഗിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി വകുപ്പ് അധികാരികൾ അറിയിച്ചിരിക്കുന്നു.
ഇതാ വീണ്ടും രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടി! മാങ്കൂറ്റത്തിലിന്റെ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി !
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ 1,120 കോടി രൂപയുടെ ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മുംബൈയിലെ റിലയൻസ് സെൻ്റർ, ഒരു ഗസ്റ്റ് ഹൗസ്, ചില താമസസ്ഥലങ്ങൾ, ചെന്നൈയിലെ 231 പ്ലോട്ടുകൾ എന്നിവ കണ്ടുകെട്ടിയവയിൽപ്പെടുന്നു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ), റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (ആർസിഎഫ്എൽ) എന്നിവയുടെ ഉടമസ്ഥതയിലുള്ളവയാണ് ഈ സ്വത്തുക്കൾ. അനിൽ അംബാനിയുടെ കമ്പനികൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ തുടർച്ചയായാണ് ഇഡിയുടെ നടപടി.