അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനിടെ എരമല്ലൂരിന് സമീപം ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി രണ്ട് കോൺക്രീറ്റ് ഗാർഡറുകൾ നിലം പതിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി രാജേഷ് ആണ് മരിച്ചത്.