ഡ​ൽ​ഹി​യി​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം കാ​റി​ൽ സ്ഫോ​ട​നം; 9 മരണം, 25 പേർക്ക് പരിക്ക്. മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ട്.

 ഡ​ൽ​ഹി​യി​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം കാ​റി​ൽ സ്ഫോ​ട​നം. ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​മ്പ​ർ ഗേ​റ്റി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു.

സ്ഫോ​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

അ​തേ​സ​മ​യം ഇ​ന്ന് ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ വ​ൻ സ്ഫോ​ട​ക ശേ​ഖ​ര​വും ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി​യി​രു​ന്നു. ഉഗ്രസ്‌ഫോ​ട​ക​ശേ​ഷി​യു​ള്ള 350 കി​ലോ ആ​ര്‍​ഡി​എ​ക്‌​സ്, എ​കെ 47 തോ​ക്കു​ക​ള്‍, വെ​ടി​ക്കോ​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് കണ്ടെ​​ത്തി​യ​ത്. ഫ​രീ​ദാ​ബാ​ദി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണ് ഭീ​ക​ര​വി​രു​ദ്ധ സ്‌​ക്വാ​ഡ് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്.