അടിച്ചു മോനേ തിരുവോണം ബമ്പർ ഒന്നാം സമ്മാനം.. TH 577825 നമ്പറിന്. തിരുവനന്തപുരം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റ് ആണ് ഒന്നാം സമ്മാനം.

തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ്ആരംഭിച്ചു. ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് ത്577825 എന്ന ടിക്കറ്റിനാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസിയിലെ ഏജൻ്റ് കെ. തങ്കരാജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് വിവരം. മറ്റ് സീരീസിലെ ഇതേ നമ്പർ ടിക്കറ്റിന് സമാശ്വാസമായി അഞ്ച് ‌ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി വീതം 20പേർക്കാണ്.