അയിലൂർ കരിങ്കുളം പട്ടുക്കാട് ചന്ദ്രന്റെ മകൻ പ്രദീഷ് (37) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വക്കാവ് വാതക ശ്മശാനത്തിൽ.
Read MoreMonth: January 2024
പ്രഭാത വാർത്തകൾ… .
2024 | ജനുവരി 2 | ചൊവ്വ | 1199 | ധനു 17 | പൂരം ◾നാളെ തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. റോഡ് ഷോ നടത്തുന്ന റോഡുകള്‍ക്ക് ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തേക്കിന്‍കാട് മൈതാനിയിലാണു മോദി പ്രസംഗിക്കുക. മൈതാനി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. രാവിലെ മുതല്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലും കോളജ് റോഡിലും ഗതാഗതം നിരോധിക്കും. യാത്ര ദുഷ്‌കരമാകുമെന്നതിനാല്‍ തൃശൂര്‍ താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ […]
Read Moreവാർത്ത കേരളം
ഗവർണറുടെ കോലം കത്തിച്ചതിന് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്?️പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീയടക്കം പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്ന പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്‍റെ ഭാഗമായിട്ടാണു എസ്എഫ്ഐ ഗവർണറുടെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയാണെന്ന് എസ്എഫ്ഐ പ്രതികരിച്ചിരുന്നു. 30 അടി ഉയരമുള്ള കോലമാണ് കത്തിച്ചത്. സർവ്വകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികി കയറ്റാൻ ശ്രമിക്കുന്നെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയർത്തുന്നത്. സൗജന്യങ്ങൾ ഒഴിവാക്കണം; സംസ്ഥാനങ്ങൾക്ക് […]
Read More2023-ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 172. 19 കോടി രൂപയുടെ സ്വർണ വേട്ട നടന്നു
കേസുകളില്‍ അധികവും സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് നടന്നത്. വസ്ത്രങ്ങളില്‍ തേച്ചുപിടിപ്പിച്ചും ഉപകരണങ്ങളിലൊളിപ്പിച്ചും മറ്റും സ്വര്‍ണം കടത്താനുള്ള ശ്രമവും നടന്നു. 163 പേരാണ് സ്വര്‍ണക്കടത്ത് കേസുകളില്‍ അറസ്റ്റിലായത്.
Read Moreപുതുവർഷം ആഘോഷിക്കാൻ പെൺസുഹൃത്തിനൊപ്പം മൂന്നാറിലെത്തിയ യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ
വൈക്കം കുലശേഖരമംഗലം സ്വദേശി എസ്.സനീഷ് (37) ആണ് മരിച്ചത്. പുതുവത്സരാഘോഷത്തിനായി മൂന്നാറിൽ എത്തിയതായിരുന്നു ഇരുവരും. ഞായറാഴ്ച സനീഷ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം മൂന്നാറിലെ ലോഡ്ജിൽ മുറിയെടുക്കുകയും രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തുവത്രേ. തിങ്കളാഴ്ച പുലർച്ചെ ശുചിമുറിയിൽ നിന്നും ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയ യുവതിയാണ് കഴുത്തിൽ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടത്. തുടർന്ന് ലോഡ്ജിലെ ജീവനക്കാരെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സനീഷ് ഓട്ടോ ഡ്രൈവറാണ്.
Read Moreനെല്ലിയാംപതിയിലെ മാൻ പാറ തുറന്ന് കൊടുക്കണം
നെല്ലിയാമ്പതി: വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കുന്ന മാന്‍പാറ വ്യൂപോയിന്റ് പുതുവര്‍ഷത്തില്‍ തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാമ്പതിക്കാര്‍. പശ്ചിമ ഘട്ട മലനിരകളിലെ ഉയരം കൂടിയ ഈ ഭാഗത്തു നിന്ന് പാലക്കാട് ജില്ലയിലേയും, തമിഴ്‌നാട്ടിലെയും വിദൂര കാഴ്ച്ചകള്‍ കാണാന്‍ കഴിയുന്നതിനാല്‍ നിരവധി സഞ്ചാരികളാണ് മാന്‍പാറയിലേക്ക് ജീപ്പ് യാത്ര നടത്തിയിരുന്നത്. നിരവധി സിനിമകള്‍ക്ക് ലൊക്കേഷന്‍ കൂടിയായിരുന്ന ഈ ഭാഗം പ്രശസ്തവുമാണ്.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിനകത്തു നിന്നും നെല്ലിയാമ്പതി എത്തുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലമെന്ന രീതിയില്‍ അടയാളപ്പെടുത്തിയ മാന്‍പാറ 2010 ലാണ് വനം വകുപ്പ് യാത്ര […]
Read Moreജപ്പാനിൽ വൻ ഭൂചലനം
ജപ്പാനിൽ സുനാമി മുന്നറിയിപ്പ്; ഇന്ത്യൻ എംബസി എമർജൻസി കൺട്രോൾ റൂം തുറന്നു. ജപ്പാന്റെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
Read Moreപുതുവത്സരാഘോഷത്തിൽ റെയിൽവേ ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ച് കയറ്റാൻ ശ്രമം; പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു
കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. ഗാന്ധിറോഡ് മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എൻജിനിൽ കുടുങ്ങി. ആദിലിനൊപ്പം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സ്കൂട്ടറിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നത്രെ.
Read Moreപുതുവത്സരാഘോഷം; ചെറായി ബീച്ചിലെ വെടിക്കെട്ടിൽ റിസോർട്ടിന് തീപിടിച്ചു
പുതുവത്സരാഘോഷത്തിന്റെഭാഗമായി നടന്ന വെടിക്കെട്ടിന് പിന്നാലെ എറണാകുളം ചെറായിയിൽ റിസോർട്ടിന് തീപിടിച്ചു. പുലർച്ചെ12 ന് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ചെറായി ബീച്ചിൽ വെടിക്കെട്ട് നടന്നതിൽ നിന്ന് ഉയർന്ന തീ സമീപത്തെ റിസോർട്ടിലെ റസ്റ്റോറന്റിന്റെ മേൽക്കൂരയിലാണ് കത്തിപ്പടർന്നത് . ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Read Moreപ്രഭാത വാർത്തകൾ*_
?➖?➖?➖?➖?️➖?️ ?➖?➖?➖?➖?➖? ? കേരളീയം ?———————>>>>>>>>> പുതുവത്സരാശംസകൾ ?️ ഒമ്പത് ഐ.പി.എസുകാരെ സ്ഥലംമാറ്റിയും ഏഴു പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയും വി.ഐ.പി സുരക്ഷ വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ ജി.ജയ്ദേവിന് റെയില്‍വേ പൊലീസ് എസ്.പിയുടെ അധിക ചുമതല നല്‍കിയും ആഭ്യന്തര വകുപ്പില്‍ അഴിച്ചുപണി.റെയില്‍വേ എസ്.പി കെ.എസ്. ഗോപകുമാറിനെ സാമ്പത്തിക കുറ്റകൃത്യവിഭാഗം (തിരുനന്തപുരം റേഞ്ച്) എസ്.പിയായി നിയോഗിച്ചു. കേരള പൊലീസ് അക്കാദമി അസി.ഡയറക്ടര്‍ (അഡ്മിനിട്രേഷൻ) ആര്‍. സുനീഷ് കുമാറിനെ വനിത-ശിശു സെല്‍ എ.ഐ.ജിയായി നിയമിച്ചു. ഇന്ത്യ റിസര്‍വ് ബറ്റാലിയൻ കമാൻഡന്‍റ് ഐശ്വര്യ […]
Read More