Month: August 2023

പതിനഞ്ചാമത് അന്താരാഷ്ട്ര ഹ്രസ്വ ചിത്രമേള ആഗസ്റ്റ് 4 ന്

ആരംഭിക്കും. തിരുവനന്തപുരത്തെ കൈരളി നിള ശ്രീ തീയറ്റര്‍ കോംപ്ലക്‌സാണ് മേളയ്ക്ക് വേദിയാകുന്നത്.ആഗസ്റ്റ് 9 വരെയാണ് അന്താരാഷ്ട്ര ഹ്രസ്വ ചിത്ര മേള. 13 വിഭാഗങ്ങളിലായി എഴുപതിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഫോക്കസ് ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ഏറ്റവും അധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡോക്യുമെന്ററി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ്  പുരസ്‌കാരം പ്രമുഖ സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ദീപ ധന്‍രാജിനാണ്‌. മേളയുടെ സമാപന ദിവസമായ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഹ്രസ്വചിത്ര മേളയിൽ അന്തരിച്ച ഡോക്യൂമെന്ററി […]

Read More

നാഷണല്‍ ലോക് അദാലത്ത് സെപ്റ്റംബര്‍ ഒന്‍പതിന്

സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്‍പതിന് നാഷണല്‍ ലോക് അദാലത്ത് നടത്തും. എം.എ.സി.ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളും കോടതികളില്‍ എത്തുന്നതിനു മുമ്പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. പരാതികളും അപേക്ഷകളും […]

Read More

പാലക്കാട്- ജോബ് ഫെസ്റ്റ് ഓഗസ്റ്റ് നാലിന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റര്‍, തൃത്താല ആസ്പയര്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ സഹകരണത്തോടെ ഓഗസ്റ്റ് നാലിന് ജോബ് ഫെസ്റ്റ് നടത്തുന്നു. താത്പര്യമുള്ളവര്‍ https:forms.gle/8tV2PCYZsvAs7nGr8 എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ നടത്തി അന്നേദിവസം തൃത്താല ആസ്പയര്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. :0491 2505435, 25052  

Read More

ധനലക്ഷ്മി ബാങ്കിന് 28.30 കോടി രൂപയുടെ അറ്റ ലാഭം.

  ധനലക്ഷ്മി ബാങ്കിന് 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 28.30 കോടി രൂപയുടെ അറ്റ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 26.43 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു. 57.94കോടി രൂപയാണ് ബാങ്കിന്റെ ഒന്നാം പാദ പ്രവര്‍ത്തന ലാഭം. മൊത്തം ബിസിനസ് 10.06 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 21,300 കോടി രൂപയില്‍ നിന്നും 23,442 കോടി രൂപയായി. മൊത്തം നിക്ഷേപം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവില്‍ 12,576 കോടി രൂപയായിരുന്നത് 13,402 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട് […]

Read More

വാര്‍ത്തകള്‍ ചുരുക്കത്തില്‍

  ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരേ സംസ്ഥാന വ്യാപകമായി എന്‍എസ്എസിന്റെ പ്രതിഷേധ സമരം. തിരുവനന്തപുരത്തു നാമജപ യാത്ര. ശാസ്ത്രമല്ല, വിശ്വാസമാണു വലുതെന്നും വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നില്‍ക്കുമെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശം ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയാണെന്ന് വരുത്തിത്തീര്‍ക്കാനും രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഗണപതിക്കോ ഏതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ എതിരായിട്ടല്ല പരാമര്‍ശമെന്നും പി. ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ […]

Read More

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രമക്കേടുകള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് രമ്യ ഹരിദാസ്.എം.പി.

തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും. ആശുപത്രി സൂപ്രണ്ട് തസ്തികയില്‍, പ്രവര്‍ത്തിക്കുവാന്‍ ഇപ്പോഴത്തെ സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോക്ടര്‍ നിഷ എം ദാസ് യോഗ്യതയില്ലാത്തവരാണെന്നും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി രമ്യ ഹരിദാസ്.എം.പി. കേന്ദ്രവിഷ്‌കൃതയായ പി എം ജെ ആര്‍ വൈ സ്‌കീമില്‍ പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സ സഹായങ്ങള്‍ യഥാവിധി ലഭിക്കുന്നില്ലെന്നും,അഴിമതിയാണ് നടമാടുന്നത്. നിയമനങ്ങളിലും, മരുന്നു വാങ്ങുന്നതിലും വലിയതോതില്‍ അഴിമതി നടന്നുകൊണ്ടിരിക്കുന്നു എന്നും അടുത്തകാലത്ത്, ആശുപത്രി വികസന സൊസൈറ്റി ചെയര്‍മാന്‍ […]

Read More

വടക്കഞ്ചേരിയിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു.

ബെന്നി വർഗീസ് പാലക്കാട് : വടക്കഞ്ചേരിയിൽ പനിബാധിതർക്കൊപ്പം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർധന. ജൂലൈ മാസത്തിൽ മാത്രം 20 ഡെങ്കിപ്പനി കേസുകളാണ് വടക്കഞ്ചേരി ഗവ.ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കുകൾ വേറെയാണ്. ശരാശരി ഒരു ദിവസം വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ 30 പനി കേസുകളെങ്കിലും വരുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രദീപ് പറഞ്ഞു. ഫീൽഡ് സ്റ്റാഫ് വഴി ശരാശരി 20 പേരെയും കണ്ടെത്തുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡിലും തന്നെ പനിക്കാരുണ്ട്. വടക്കഞ്ചേരി പോലീസ് […]

Read More

തിളക്കമുള്ള ചർമ്മം കരുതൽ കിടക്കവിരിയിൽ തുടങ്ങണം

തിളക്കമുള്ള ചർമ്മം കരുതൽ കിടക്കവിരിയിൽ തുടങ്ങണം   മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ വൃത്തിയുടെ കാര്യത്തിലും ശ്രദ്ധ വേണം. ഇതില്‍ ഏറ്റവും പ്രധാനമാണ് കിടക്കവിരി കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബെഡ്ഷീറ്റ് മാറ്റാന്‍ ശ്രമിക്കണം. ഒന്നോ അതിലധികമോ രോമകൂപങ്ങളെ ബാധിക്കുന്ന വീക്കം അല്ലെങ്കില്‍ അണുബാധയാണ് ഫോളികുലൈറ്റിസ്. വിയര്‍പ്പ്, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, എണ്ണ എന്നിവയൊക്കെ ബെഡ്ഷീറ്റില്‍ അടിഞ്ഞുകൂടുകയും രോമകൂപങ്ങള്‍ അടഞ്ഞുപോകുകയും ചെയ്യുന്നതാണ് ഫാളികുലൈറ്റിസിന് കാരണമാകുന്നത്. രോമകൂപങ്ങള്‍ക്ക് ചുറ്റും ചുവന്നുവീര്‍ത്ത കുരുക്കള്‍ കാണപ്പെടാന്‍ ഇത് ഇടയാക്കും. […]

Read More

കൊതുകുതിരി ഒളികാമറ: യുവാവ് പിടിയിൽ

ജോജി തോമസ്   കോഴിക്കോട് ഹോട്ടൽ മുറിയിൽ കൊതുകുതിരി ഒളികാമറ:നവദമ്പതികളുടെ ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ, യുവാവ് പിടിയിൽ തിരൂർ: ഹോട്ടൽ മുറിയിലെ കൊതുകുതിരിയിൽ ഒളികാമറ സ്ഥാപിച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ ജീവനക്കാരനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീറിനെയാണ് (35) കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം തിരൂർ പൊലീസ് പിടികൂടിയത്. കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ മുറിയെടുത്ത് താമസിച്ചത്. […]

Read More

ആളുമാറി അറസ്റ്റ് ചെയ്തത് 80കാരിയെ: കുനിശ്ശേരി സ്വദേശിയായ വയോധിക കോടതി കയറിയിറങ്ങിയത് 4 വർഷം

ബെന്നി വർഗീസ് ആളുമാറി അറസ്റ്റ് ചെയ്തത് 80കാരിയെ: കുനിശ്ശേരി സ്വദേശിയായ വയോധിക കോടതി കയറിയിറങ്ങിയത് 4 വർഷം പാലക്കാട് ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട 80 വയസ്സുകാരി കോടതി കയറിയിറങ്ങിയത് നാലുവർഷം. പാലക്കാട് പൊലീസിന്റെ ഗുരുതര മനുഷ്യാവകാശ ലംഘനത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. 84 വയസ്സുള്ള ഭാരതിയമ്മക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനല്ല പ്രതിയെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്ന് ഈ വൃദ്ധ പറയുന്നു. താനൊരു ദിവസം വീട്ടിലിരിക്കുമ്പോൾ […]

Read More