നാഷണല്‍ ലോക് അദാലത്ത് സെപ്റ്റംബര്‍ ഒന്‍പതിന്

സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്‍പതിന് നാഷണല്‍ ലോക് അദാലത്ത് നടത്തും. എം.എ.സി.ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളും കോടതികളില്‍ എത്തുന്നതിനു മുമ്പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. പരാതികളും അപേക്ഷകളും പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി(dlsapkd@gmail.com), പാലക്കാട്(tlscpkd@gmail.com), ചിറ്റൂര്‍(tlscchittur@gmail.com), ഒറ്റപ്പാലം(tlscottapalam@gmail.com)ആലത്തൂര്‍(tlscalathur@gmail.com), മണ്ണാര്‍ക്കാട്(tlscmnrkd@gmail.com) താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറിമാരുടെ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ വഴിയോ നല്‍കാമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.ഫോണ്‍: 9188524181