കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത് മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്

ഞായർ രാവിലെ 6.45 ന് പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിന്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന്വെന്ന് ജയലിയധികൃതർ പറയുന്നു.

ജയിൽ അധികാരികൾ ടൗൺ പോലീസിൽ വിവരം അറിയച്ചതിനെ തുടർന്ന് തടവ് ചാടിയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ സപ്തംബറിലാണ് വടകര NDPS കോടതി ലഹരി ക്കടത്തിന് 10 വർഷം തടവിന് ഹർഷാദിനെ ശിക്ഷിച്ചത്.
2017 ലാണ് ഹർഷാദ് LSD സ്റ്റാമ്പുമായി കണ്ണവം പോലീസിന്റെ പിടിയിലായത്.