നെല്ലിയാമ്പതി : നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും മിഡ് ലെവൽ സർവീസ് പ്രൊവിഡറായി മൂന്ന് വർഷക്കാലം സേവനം അനുഷ്ഠിച്ചതിന് ശേഷം നെമ്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറി പോവുന്ന ശ്രീമതി. രോഹിണി, താത്കാലിക നിയമനം വഴി ഒരു വർഷക്കാലം ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സായി സേവനം അനുഷ്ഠിച്ച കുമാരി. സുദിന സുരേന്ദ്രൻ എന്നി ജീവനക്കാർക്ക് ഉഷ്മളമായ യാത്രയയപ്പ് കൈകാട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്നലെ നൽകി.
യാത്രയയപ്പ് സമ്മേളനം മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ്. ടി. ജി. ഉൽഘാടനം ചെയ്തു. ഗൈനക്കോളജിസ്റ് ഡോ. ലക്ഷ്മി. പി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി സാബു, പബ്ലിക് ഹെൽത്ത് നേഴ്സ് സഹീത ജീവനക്കാരായ അനീഷ്, റീജ പ്രകാശ്, രാജൻ, രുദ്ര, സൈനു എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ജീവനക്കാരുടെ സ്നേഹോപഹാരം ഡോ. ലക്ഷ്മി നൽകി. പ്രസ്തുത പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആരോക്യം ജോയ്സൺ സ്വാഗതവും, അഫ്സൽ നന്ദിയും രേഖപെടുത്തി.
ഫോട്ടോ: നെല്ലിയാമ്പതി പി. എച്ച്. സി. യിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം.
