നെന്മാറ : നെന്മാറ പഞ്ചായത്തിലെ ആതവനാട് കണ്ണോട് കതിര് വന്ന നെൽപ്പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. കർഷകനായ ശ്രീകുമാറിന്റെ നെൽപ്പാടത്ത് ഇറങ്ങിയ കാട്ടുപന്നിക്കൂട്ടത്തിലെ ഒരു പന്നിയെയാണ് കഴിഞ്ഞ ദിവസം രാത്രി 10.30 പോടെ വെടിവെച്ചു കൊന്നത്. കൃഷിയിടത്തിന് കാവൽ ഇരുന്ന കർഷകർ കാട്ടുപന്നിക്കൂട്ടത്തിന്റെ സാന്നിധ്യം അറിഞ്ഞ് നെന്മാറ ഡി. എഫ്. ഒ. യുടെ പാനലിൽ പെട്ട ഷൂട്ടർമാരായ ശിവദാസ് പെരുമാങ്കോട്, വിജയൻ ചാത്തമംഗലം എന്നിവരെ വിവരമറിയിക്കുകയായിരുന്നു. ഷൂട്ടർമാരുടെയും കർഷകരുടെയും സാന്നിധ്യമറിഞ്ഞ കാട്ടുപന്നിക്കൂട്ടം നെൽപ്പാടത്ത് ഒളിച്ചു. ഏറെനേരത്തെ കാത്തിരിപ്പിനു ശേഷം പുറത്തുവന്ന ഒരു കാട്ടുപന്നിയെയാണ് വെടിവെച്ചു കൊല്ലാൻ കഴിഞ്ഞത്. 100 കിലോവിലേറെ ഭാരമുള്ള കാട്ടുപന്നിയെ കർഷകരുടെ സഹായത്തോടെ വനംവകുപ്പ് നിഷ്കർഷിച്ച രീതിയിൽ കുഴിച്ചുമൂടി. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.
നെന്മാറ കണ്ണോട്, നെൽകൃഷി ഇടത്തിൽ വെടിവെച്ചുകൊന്ന കാട്ടുപന്നിയും ഷൂട്ടർമാരും.