വൃക്ഷത്തൈകൾ നടീലും സംരക്ഷണ പ്രവർത്തനവും നടത്തി.

അയിലൂർ അയിലമുടി വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. മുൻവർഷങ്ങളിൽ നട്ടുവളർത്തിയവയ്ക്ക് സംരക്ഷണ വേലിയും നിർമ്മിച്ചു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് കീഴിൽ വനമഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അയിലൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലായി നൂറോളം വൃക്ഷതൈകൾ നട്ടു. വി എസ് എസ് അംഗങ്ങളും പ്രദേശവാസികളും സംരക്ഷണ പ്രവർത്തനങ്ങളിലും തൈകൾ നടുന്നതിലും പങ്കെടുത്തു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വനം സംരക്ഷണ സമിതി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ പി.ബി. രതീഷ് അധ്യക്ഷത വഹിച്ചു. വനം സംരക്ഷണ സമിതി പ്രസിഡൻ്റ് രഘു, ഉദയം ക്ലബ് പ്രസിഡൻ്റ് കെ.എൻ. മോഹൻ, വി. എസ്. എസ് അംഗങ്ങളായ കുട്ടൻ മണലാടി, പി. എം. യൂസഫ് എന്നിവർ സംസാരിച്ചു. അയില മുടി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നടുന്നു.