വോട്ടർപ്പട്ടികയിൽ 28 വരെ പേരുചേർക്കാം

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചതിൽ പേരില്ലാത്തവർക്ക് പേരു ചേർത്താൻ ഏതാനും ദിവസങ്ങൾ മാത്രം. ഈ മാസം 28 വരെ പേരുചേർക്കാം. ഇതിനായി ആപ്പ് വഴി അപേക്ഷ നൽകാം. 17 വയസ്സ് കഴിഞ്ഞവർക്കും മുൻകൂറായി വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം.