ഗ്രാമോത്സവം 2024 എന്ന പേരിൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ഇഷാ യോഗ ഫൗണ്ടേഷൻ കോയമ്പത്തൂരും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അയിലൂർ എസ് എം ഹൈസ്കൂൾ ഗ്രൗണ്ടിലും യുപി സ്കൂൾ ഗ്രൗണ്ടിലുമായി നവംബർ 30 ഡിസംബർ 1 തീയതികളിൽ ആയാണ് മത്സരം നടക്കുക. 15 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കാണ് മത്സരം. വിജയിക്കുന്ന ടീമുകൾക്ക് സോണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരവും ക്യാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഇരുപതാം തീയതിക്ക് മുൻപായി isha.co/grm-regs-mal എന്നാൽ ലിങ്കിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 830030999, 9447840630, 9495574066 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.