വിഴിഞ്ഞത്ത് നാളെ മദർ ഷിപ്പ് സാൻഫെർണാണ്ടോ എത്തും.12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം വിഴിഞ്ഞം വിടും.

ജോജി തോമസ്

വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്നത് സാൻഫെർണാണ്ടോ എന്ന പടുകൂറ്റൻ മദർഷിപ്പാണ് നാളെ എത്തുന്നത്. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ( Maersk) കപ്പലാണിത്. ജൂൺ 22ന് ഹോങ്കോംഗിൽ നിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് സാൻ ഫെർണാണ്ടൊ വിഴിഞ്ഞത്തേക്കെത്തുന്നത്. നാളെ രാത്രി വിഴിഞ്ഞം പുറംകടലിലെത്തുന്ന കപ്പൽ 11ന് രാവിലെ തുറമുഖത്തേക്ക് അടുപ്പിക്കും. 12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം വിഴിഞ്ഞം വിടുന്ന കപ്പൽ പിറ്റേന്ന് ഉച്ചയോടെ കൊളംബോയിലെത്തും.