വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ ഒന്നരമണിക്കൂർ സാഹസിക യാത്ര. ഇന്ന് രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലായിരുന്നു കുട്ടിയുടെ സാഹസിക യാത്ര.