വിമാന അപകടം; ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു..

രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ആശ്വാസമായി ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ. സീറ്റ് നമ്പർ 11എ യിലിരുന്ന രമേശ് ആണ് രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.