വിള ഇൻഷൂറൻസ് ക്യാമ്പ് നാളെ

പ്രധാനമന്ത്രി ഫസൽ ബീമാ യോജന വിള ഇൻഷൂറൻസ് ക്യാമ്പ്യാണ് നാളെ നടക്കുന്നത്

നെന്മാറ :
കാലാവസ്ഥാധിഷ്ഠിത പ്രധാനമന്ത്രി ഫസൽ ബീമാ യോജന വിള ഇൻഷുറൻസ് പദ്ധതി രെജിസ്ട്രേഷൻ ക്യാമ്പ് നാളെ നടത്തുന്നു. വിള നാശം ഉണ്ടായാൽ കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ നേരിട്ട് പണം ലഭിക്കുന്ന പദ്ധതിയാണിത്.
ബി.ജെ.പി അയിലൂർ പഞ്ചായത്ത് കമ്മിറ്റിയും കിസ്സാൻ മോർച്ചയും ജൻ കിസ്സാൻ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡും സംയുക്തമായി നാളെ രാവിലെ 10 മുതൽ 4 വരെ അയിലൂർ പ്രഭ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് വിള ഇൻഷുറൻസ് രെജിസ്ട്രേഷൻ ക്യാമ്പ് നടത്തും. നെല്ല് ഏക്കറിന് 640 രൂപയും പച്ചക്കറി ഏക്കറിന് 800 രൂപയുമാണ് പ്രീമിയം. നികുതി അടച്ച രശീത്, ആധാർ, ബാങ്ക് പാസ്സ് ബുക്ക് പകർപ്പ്, പാട്ടകൃഷിക്കാർക്ക് കരാറിന്റെ പകർപ്പ് എന്നിവ സഹിതം എത്തിയാൽ ക്യാമ്പിൽ രജിസ്ട്രേഷൻ നടത്താം. വിള ഇൻഷുറൻസ് ചേരേണ്ട അവസാന തിയ്യതി 31 വരെയാണ്. വിവരങ്ങൾക്ക് 9447533605