വിഴിഞ്ഞം തീരക്കടലിൽ അപൂർവ ജലസ്തംഭം (വാട്ടർസ്പൗട്ട്) ഉണ്ടായി. ഇന്ന് വൈകുന്നേരം 5 ന് തീരക്കടലിനോട് ചേർന്നാണ് ജലസ്തംഭമുണ്ടായത്. മത്സ്യത്തൊഴിലാളികളിൽ ആശങ്ക പരത്തി.

വിഴിഞ്ഞം തുറമുഖത്തിനടുത്ത് തീരക്കടലിനോട് ചേർന്ന് അരമണിക്കൂറോളം ജലസ്തംഭമുണ്ടായി. ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസമാണിത്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ മുന്നറിയിപ്പും കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നൽകിയതിനാൽ വൻ അപകടം ഒഴിവായി. ജാഗ്രതാനിർദേശമുണ്ടായിരുന്നതിനാൽമത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽപോയത് കുറവായിരുന്നു. ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളിൽ ആശങ്ക പരത്തി.