വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സി.പ്രദീപ് കുമാര്‍ വ്യക്തമാക്കി.