വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അയിലൂർ എസ് എം ഹൈസ്കൂളിലെ പിടിഎ യുടെ വക ഇൻഷുറൻസ് പരിരക്ഷ.

അയിലൂർ എസ് എം ഹൈസ്കൂളിലെ പിടിഎ യുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്നു. പിടിഎ പൂർവ്വ പ്രധാനാദ്ധ്യാപക / പ്രധാനാദ്ധ്യാപികമാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും മാനേജ്‌മെന്റിന്റേയും സഹകരണത്തോടെ സൗജന്യമായാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെയും രക്ഷിതാക്കൾക്ക് രണ്ട് ലക്ഷം രൂപയുടെയും അപകട ഇൻഷുറൻസ് പരിരക്ഷയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. നവംബർ ഒന്നിന് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഇൻഷുറൻസ് പരിരക്ഷയുടെ ഔപചാരിക ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥികളായ എ. കെ. ശ്രീജിത്ത്, എൻ. നിഷാദ് എന്നിവർ ചേർന്ന് നിർവഹിക്കുമെന്ന് പ്രിൻസിപ്പാൾ കെ.ഡി.ലൂക്കോസ്, ഹെഡ്‌മിസ്ട്രസ്സ് കെ.സി.അജിതകുമാരി,
പിടിഎ പ്രസിഡൻ്റ് എസ്.എം.ഷാജഹാൻ എന്നിവർ അറിയിച്ചു.