വീണ്ടും ഒരു വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്. ഈ വേനലവധി അവസാനിക്കുന്നതിന് മുൻപേ ഇരുനൂറോളം ആളുകൾ മുങ്ങിമരിച്ചിരിക്കും, അതിൽ കൂടുതലും കുട്ടികളായിരിക്കും. അവധി ആഘോഷിക്കാൻ കൂട്ടുകൂടി പോകുന്നവർ, ബന്ധുവീട്ടിൽ പോകുന്നവർ, അടുത്ത വീട്ടിലെ കുളത്തിൽ കുളിക്കാൻ പോകുന്നവർ എന്നിങ്ങനെ. നൂറിലധികം കുടുംബങ്ങൾക്ക് ഈ അവധിക്കാലം ഒരിക്കലും മറക്കാനാവാത്ത ദുഃഖത്തിന്റെ കാലമാകും. ഇതെല്ലാ വർഷവും പതിവാണ്.