സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് വിപണി സര്‍വകാലറെക്കോര്‍ഡിലെത്തി. ഇന്ന് ഗ്രാമിന് 8425 രൂപയിലെത്തി. ഇതോടെ പവന് വില 67,400 രൂപയായി ഉയര്‍ന്നു. 520 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. ഇന്നലെ 66,880 രൂപയായിരുന്നു ഒരുപവന്‍സ്വര്‍ണത്തിന്റെ വില.8360രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കിയത്. കല്യാണ തിരക്കുകൾ വർധിച്ചതോടെ വ്യാപാരികളും പ്രതീക്ഷയിലാണ്. എന്നാൽ, ദിവസം പ്രതി വില ഉയരുന്നത്ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.