ഭിന്നശേഷി വിഭാഗക്കാർക്കും 85നു മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽ വെച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്ന വോട്ടെടുപ്പിന് തുടക്കമായി. ഉപതിരഞ്ഞെടുപ്പ് വരണാധി കാരിയും ആർ.ഡി.ഒ.യുമായ എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് ഹോം വോട്ടിങ് ആരംഭിച്ചത്. 12 ടീമുകളായി തിരിഞ്ഞ് പരമാവധി വേഗത്തിൽ പോളിങ് പൂർത്തിയാക്കും. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് ഓഫീസർ, മൈക്രോ ഒബ്‌സർവർ, പോലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ, അതതു സ്‌ഥലത്തെ ബി. എൽ.ഒ., റവന്യൂ ഉദ്യോഗസ്ഥൻ, ബൂത്ത് ലെവൽ ഏജന്റുമാർ എന്നിവരടങ്ങുന്നതാണ് ഒരു ടീം. മുൻകൂട്ടി അപേക്ഷ സമർപ്പിച്ച 868 പേർക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുക. മുൻകൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന ഉദ്യോഗസ്‌ഥസംഘം വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം നിലനിർത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യ മൊരുക്കിയിട്ടുണ്ട്. 11 വരെ തുടരുമെന്നും സമയം ദീർഘിപ്പിക്കില്ലെന്നും കളക്ടർ അറിയിച്ചു.