വീടിനു മുകളിൽ മൺതിട്ട വീണ് ഉറങ്ങിക്കിടന്ന വയോധിക മരിച്ചു

നെന്മാറയിൽ വീടിനു മുകളിൽ സമീപത്തെ മൺതിട്ട വീണ് വയോധിക മരിച്ചു. വിത്തനശ്ശേരി ലക്ഷം വീട് കോളനിയിൽ ഉണ്ടായ അപകടത്തിൽ പഴണ (70) ആണ് മരിച്ചത്.ചൊവ്വ രാവിലെ ഏഴിനായിരുന്നു അപകടം. സമീപവാസികളെത്തി ഓടിട്ട വീടിനും മണ്ണിനും ഇടയിൽ കുടുങ്ങിയ പഴണയെ നെന്മാറ സിഎച്ച്സി യിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്ക്കരിച്ചു. ഭർത്താവ് പരേതനായ തിരുമൻ. മക്കളില്ലാത്ത പഴണ കുറച്ചു ദിവസമായി ബന്ധുവായ നെന്മാറപ്പാടം പാപ്പാത്തിയുടെ ലക്ഷം വീട്ടിൽ താമസിക്കുകയായിരുന്നു. പാപ്പാത്തിയുടെ വീടാണ് തകർന്നത്. അപകടസമയത്ത് പാപ്പാത്തി വീടിനു പുറത്തായതിനാൽ രക്ഷപ്പെട്ടു.